സഹകാരി അഡ്വ. ജോസഫ് മണ്ഡപത്തെ ആദരിച്ചു
1563671
Friday, May 30, 2025 11:59 PM IST
പാലാ: സഹകരണരംഗത്ത് തുടര്‍ച്ചയായി അരനൂറ്റാണ്ട് പൂര്‍ത്തിയാക്കിയ അഡ്വ. ജോസഫ് മണ്ഡപത്തിനെ പാലാ മാര്‍ക്കറ്റിംഗ് സൊസൈറ്റിയുടെ ആഭിമുഖ്യത്തില്‍ ആദരിച്ചു. പാലാ മുണ്ടുപാലം അഞ്ചേരില്‍ പവലിയനില്‍ നടന്ന സമ്മേളനം മന്ത്രി റോഷി അഗസ്റ്റിന് ഉദ്ഘാടനം ചെയ്ത് അദ്ദേഹത്തിന് ഉപഹാരവും സമര്‍പ്പിച്ചു.
പാലാ മാര്‍ക്കറ്റിംഗ് സഹകരണസംഘം പ്രസിഡന്റ് സണ്ണി അഗസ്റ്റിന് പൊരുന്നക്കോട്ട് അധ്യക്ഷത വഹിച്ചു.
മാര്‍ക്കറ്റ് ഫെഡ് ചെയര്മാന് അഡ്വ. സോണി സെബാസ്റ്റ്യന്‍, അഡ്വ. ജോയി നടുക്കര, മുനിസിപ്പല്‍ ചെയര്മാന് തോമസ് പീറ്റര്‍, പ്രഫ. ലോപ്പസ് മാത്യു, ലാലിച്ചന്‍ ജോര്‍ജ്, അഡ്വ. വി.ടി. തോമസ്, അഡ്വ. എസ്. ജയസൂര്യന്‍, അഡ്വ. ജോസ് ടോം, ഫിലിപ്പ് കുഴികുളം, ബേബി ഉഴുത്തുവാല്‍, ടോബിന് കെ. അലക്സ്, രാജേഷ് വാളിപ്ലാക്കല്‍, സംഘം വൈസ് പ്രസിഡന്റ് ബെന്നി ഈരൂരിക്കല്‍, സുലഭ ഹൈപ്പര്‍ മാര്‍ക്കറ്റ് ജനറല്‍ മാനേജര്‍ ഷാജി ജോസഫ് തുടങ്ങിയവര്‍ പ്രസംഗിച്ചു.