സെന്റ്ഗിറ്റ്സില്‍ സെമി കണ്ടക്ടര്‍ ടെക് കോണ്‍ക്ലേവിന് തുടക്കം
1564103
Sunday, June 1, 2025 7:05 AM IST
കോട്ടയം: സെന്റ്ഗിറ്റ്സ് എന്‍ജിനിയറിംഗ് കോളജിലെ ഇലക്ട്രോണിക്സ് എന്‍ജിനിയറിംഗ് വിഭാഗവും സെന്റ്ഗിറ്റ്സ് വിഎല്‍എസ്ഐ എക്സലന്‍സ് സെന്ററും സംയുക്തമായി സംഘടിപ്പിക്കുന്ന സെമി കണ്ടക്ടര്‍ ടെക് കോണ്‍ക്ലേവിന് തുടക്കമായി. ഐഇഇഇ സോളിഡ് സ്റ്റേറ്റ് സര്‍ക്യൂട്ട്സ് സൊസൈറ്റി (SSCS) സെന്റ്ഗിറ്റ്സ് ചാപ്റ്റര്‍, ഐഇഇഇ ആര്‍എഫ്ഐഡി കൗണ്‍സില്‍ കേരള ചാപ്റ്റര്‍ എന്നിവരുടെ സഹകരണത്തോടെയാണ് കോണ്‍ക്ലേവ് നടത്തപ്പെടുന്നത്.
ലോകത്തിലെ ഏറ്റവും വലിയ സെമി കണ്ടക്ടര്‍ ചിപ്പ് നിര്‍മാതാക്കളായ ഇന്റല്‍ കോര്‍പറേഷന്റെ ഇന്ത്യയിലെ അനലോഗ് ഡിസൈന്‍ മാനേജരായ ഡോ. ജി.എസ്. ജാവേദ് കോണ്‍ക്ലേവ് ഉദ്ഘാടനം ചെയ്തു. കോളജ് പ്രിന്‍സിപ്പല്‍ ഡോ. സുധ ടി. അധ്യക്ഷയായിരുന്നു.
ചീഫ് ഡിജിറ്റല്‍ ഓഫീസര്‍ ഡോ. നവീന്‍ പുന്നൂസ്, ഇലക്ട്രോണിക്സ് എന്‍ജിനിയറിംഗ് വിഭാഗം മേധാവി ഡോ. കെ.എസ്. ശ്രീകല , ഡോ. ഏബ്രഹാം ജോര്‍ജ്, ഡോ. അജിത് രവീന്ദ്രന്, എസ്. ഗോവിന്ദ് എന്നിവര്‍ പ്രസംഗിച്ചു.