പ്രകൃതിക്ഷോഭവും ആരോഗ്യമേഖലയിലെ പ്രശ്നങ്ങളും: കാഞ്ഞിരപ്പള്ളി ബ്ലോക്കിൽ ഹെൽപ്പ് ഡെസ്ക് ആരംഭിച്ചു
1563677
Friday, May 30, 2025 11:59 PM IST
കാഞ്ഞിരപ്പള്ളി: കാലാവസ്ഥാ വ്യതിയാനങ്ങളിലും ആരോഗ്യമേഖലയിലെ പ്രശ്നങ്ങൾക്കും അടിയന്തരഘട്ടത്തിൽ സേവനപ്രവർത്തനങ്ങൾ ഏകോപിപ്പിക്കുന്നതിനുവേണ്ടി കാഞ്ഞിരപ്പള്ളി ബ്ലോക്ക് പഞ്ചായത്തിൽ ഹെൽപ്പ് ഡെസ്ക് ആരംഭിച്ചു.
പെട്ടെന്നുണ്ടാകുന്ന പ്രകൃതി ദുരന്തങ്ങളിൽ അടിയന്തര സഹായമെത്തിക്കുന്നതിനും ആരോഗ്യരംഗത്ത് ഡെങ്കിപ്പനി, കോളറ, മഞ്ഞപ്പിത്തം. എലിപ്പനി, കോവിഡ് തുടങ്ങിയ പകർച്ചവ്യാധികൾ പടർന്നുപിടിക്കുന്ന സാഹചര്യങ്ങളിലും അടിയന്തര സഹായം എത്തിക്കുന്നതിന് വേണ്ടിയാണ് ഹെൽപ്പ് ഡെസ്ക് പ്രവർത്തിക്കുന്നത്. കാഞ്ഞിരപ്പള്ളി ബ്ലോക്ക് പഞ്ചായത്ത് കാര്യാലയത്തിലാണ് ഹെൽപ്പ് ഡെസ്കിന്റെ ഓഫീസ് തുറന്നു പ്രവർത്തിക്കുന്നത്.
കാഞ്ഞിരപ്പള്ളി ബ്ലോക്കിന് കീഴിൽ വരുന്ന ഏഴു പഞ്ചായത്തുകളിലും പകർച്ചവ്യാധികലെ പ്രതിരോധിക്കുന്നതിനായി ജൂണ്‍ അഞ്ചിന് ഉച്ചകഴിഞ്ഞ് രണ്ടിന് ബ്ലോക്ക് പഞ്ചായത്ത് ഓഫീസിൽ ആരോഗ്യ ജാഗ്രതാ ക്യാമ്പ് സംഘടിപ്പിക്കും. വിവിധ പഞ്ചായത്ത് പ്രസിഡന്റുമാർ, വൈസ് പ്രസിഡന്റുമാർ, ആരോഗ്യ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാന്മാർ, ആരോഗ്യവകുപ്പ് ഉദ്യോഗസ്ഥർ തുടങ്ങിയവർ ക്യാമ്പിൽ പങ്കെടുക്കും.
ഹെൽപ്പ് ഡെസ്കിൽ വിളിക്കേണ്ട നമ്പർ: 9961039529, 9496539970, 7907251610.