രാജീവ് ഗാന്ധി അനുസ്മരണം
1561486
Wednesday, May 21, 2025 11:49 PM IST
കോരുത്തോട്: കോണ്‍ഗ്രസ് കോരുത്തോട് മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തില്‍ രാജീവ് ഗാന്ധി അനുസ്മരണം നടത്തി. മണ്ഡലം പ്രസിഡന്റ് സി.എ. തോമസ് ഉദ്ഘാടനം ചെയ്തു. നെജീബ് കട്ടപ്ലാക്കല്‍ അധ്യക്ഷത വഹിച്ചു. ജോസ് മാക്കല്‍, കെ.ഡി. ജോസഫ്, മോനിച്ചന് കടുപ്പില്‍, ജേക്കബ് സ്കറിയ, രാജു കൈതകൂട്ടം എന്നിവര്‍ പ്രസംഗിച്ചു.
പെരുവന്താനം: കോൺഗ്രസ് പെരുവന്താനം മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ രാജീവ് ഗാന്ധി അനുസ്മരണ സമ്മേളനവും പുഷ്പാർച്ചനയും നടത്തി. ഏലപ്പാറ മുൻ ബ്ലോക്ക് കോൺഗ്രസ് പ്രസിഡന്റ് ഷാജഹാൻ മഠത്തിൽ ഉദ്ഘാടനം ചെയതു. കെ.ആർ. വിജയൻ, ഷിയാസ് മൂത്തേടത്ത്, കുട്ടിച്ചൻ വട്ടോത്തുകുന്നേൽ, സജി ജേക്കബ്, എൻ.എ. വഹാബ്, ഡോമിന സജി തുടങ്ങിയവർ പ്രസംഗിച്ചു.
മുണ്ടക്കയം: കോൺഗ്രസ് മുണ്ടക്കയം മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ രാജീവ് ഗാന്ധി അനുസ്മരണവും പുഷ്പാർച്ചനയും നടത്തി. മണ്ഡലം പ്രസിഡന്റ് കെ.എസ്. രാജു അധ്യക്ഷത വഹിച്ചു. ഡിസിസി എക്സിക്യൂട്ടീവ് അംഗം റോയി കപ്പലുമാക്കൽ, വി.ടി. അയൂബ്ഖാൻ, ടി.ടി. സാബു, കെ.കെ. ജനാർദ്ദനൻ, റെജി കളത്തുകുളങ്ങര, ബി. ജയചന്ദ്രൻ, എന്നിവർ പ്രസംഗിച്ചു.
മുണ്ടക്കയം ഈസ്റ്റ്: കോൺഗ്രസ് ഏലപ്പാറ ബ്ലോക്ക് കമ്മിറ്റിയുടെ നേതൃത്വത്തിൽ രാജീവ് ഗാന്ധി അനുസ്മരണം മുപ്പത്തഞ്ചാംമൈൽ ഉമ്മൻ ചാണ്ടി ഭവനിൽ നടത്തി. ഇടുക്കി ഡിസിസി അംഗം വി.സി. ജോസഫ് ഉദ്ഘാടനം ചെയ്തു. കോൺഗ്രസ് കൊക്കയാർ മണ്ഡലം പ്രസിഡന്റ് സണ്ണി തുരുത്തിപ്പള്ളി അധ്യക്ഷത വഹിച്ചു. സി.ടി. മാത്യു, നൗഷാദ് വെംബ്ലി, ഷാജി പുല്ലാട്ട്, സണ്ണി തട്ടുങ്കൽ, കെ.കെ. ജനാർദനൻ, കെ.ആർ. വിജയൻ, ഡോമിന സജി, ടി.എൻ. മധുസുദനൻ, ശരത് ഒറ്റപ്ലാക്കൽ എന്നിവർ പ്രസംഗിച്ചു.