കാഞ്ഞിരമറ്റം അഗ്രിഫെസ്റ്റ് 25ന്
1561489
Wednesday, May 21, 2025 11:49 PM IST
പാലാ: പാലാ സോഷ്യല്‍ വെല്‍ഫെയര്‍ സൊസൈറ്റിയുടെ നേതൃത്വത്തില്‍ പാലാ അഗ്രിമ കാര്‍ഷിക നഴ്സറിയുടെ സഹകരണത്തോടെ കാഞ്ഞിരമറ്റം മാര്‍ സ്ലീവാ പള്ളി പാരിഷ് ഹാളില്‍ കാഞ്ഞിരമറ്റം അഗ്രി ഫെസ്റ്റ് എന്ന പേരില്‍ കാര്‍ഷികമേള സംഘടിപ്പിക്കും.
25നു രാവിലെ 6.30ന് ആരംഭിക്കുന്ന കാര്‍ഷിക മേളയില്‍ ഹൈബ്രിഡ് പച്ചക്കറിത്തൈകള്‍, നാടന്‍, വിദേശ ഫലവൃക്ഷ തൈകള്‍, പുതിയ ഇനം പച്ചക്കറി വിത്തുകള്‍, കാര്‍ഷിക മൂല്യവര്‍ധിത ഉത്പന്നങ്ങള്‍, കാര്‍ഷിക വിഭവങ്ങള്‍, കാര്‍ഷിക വിളകള്‍ എന്നിവയുടെ പ്രദര്‍ശനവും വിപണനവും ഉണ്ടായിരിക്കും. ജൈവവളങ്ങള്‍, കീടനാശിനികള്‍, ചെടിച്ചട്ടികള്‍, കൃഷി ഉപകരണങ്ങള്‍ തുടങ്ങിയവ മേളയില്‍ ലഭ്യമാണ്.
കാഞ്ഞിരമറ്റം അഗ്രോ പ്രൊഡ്യൂസര്‍ കമ്പനിയുടെ സഹകരണത്തോടെ കാഞ്ഞിരമറ്റം കര്‍ഷക ദള ഫെഡറേഷന് സംഘടിപ്പിക്കുന്ന അഗ്രി ഫെസ്റ്റിന്റെ ഉദ്ഘാടനം വികാരിയും ഫെഡറേഷന് രക്ഷാധികാരിയുമായ ഫാ. ജോസഫ് മണ്ണനാല് നിര്‍വഹിക്കും. സഹവികാരിയും ഡയറക്ടറുമായ ഫാ. ജോസഫ് മഠത്തിപ്പറമ്പില്‍ അധ്യക്ഷത വഹിക്കും. പിഎസ്ഡബ്ല്യുഎസ് ഡയറക്ടര്‍ ഫാ. തോമസ് കിഴക്കേല്‍ ആദ്യ വില്പന നിര്‍വഹിക്കും. റീജണ്‍, സോണ്‍ കോ-ഓര്‍ഡിനേറ്റര്‍മാരായ സിബി കണിയാംപടി, ജിജി സിന്റോ, കാപ്കോയുടെയും ഫെഡറേഷന്റെയും ഭാരവാഹികളായ സണ്ണി കളരിക്കല്‍, ടോം ജേക്കബ് ആലയ്ക്കല്‍, ഡാന്റീസ് കൂനാനിക്കല്‍, ജയ്മോന് പുത്തന്‍പുരയ്ക്കല്‍, മാത്തുക്കുട്ടി ഞായര്‍കുളം, ജോര്‍ജുകുട്ടി കുന്നപ്പള്ളി, തോമസ് മാത്യു, ജോസഫ് തോമസ്, ടോമി മുടന്തിയാനി, സെബാസ്റ്റ്യന്‍ ആരുശേരില്, ഷേര്‍ളി ടോം, മിനി ജോസ്, മേരി മാത്യു, മിനി ജോണി തുടങ്ങിയവര്‍ നേതൃത്വം നല്‍കും.