പ്രൗഢഗംഭീരമായി പാലാ രൂപതാംഗങ്ങളുടെ കുവൈറ്റ് കുടുംബസംഗമം
1561491
Wednesday, May 21, 2025 11:49 PM IST
കുവൈറ്റ്: പാലായുടെ പൈതൃകവും വിശ്വാസ പാരമ്പര്യവും പ്രവാസിലോകത്തെ പുതുതലമുറയിലേക്കു പകര്‍ന്നു നല്‍കുക എന്ന ലക്ഷ്യത്തോടെ പ്രവര്‍ത്തിക്കുന്ന പാലാ രൂപതാംഗങ്ങളുടെ കൂട്ടായ്മയായ പാലാ രൂപത പ്രവാസി അപ്പൊസ്തലേറ്റ് കുവൈറ്റ് ഘടകം രണ്ടാമത് കുടുംബസംഗമം അബാസിയ ആസ്പെയര് ഇന്ത്യന്‍ ഇന്റര്‍നാഷണല്‍ സ്കൂളില്‍ സംഘടിപ്പിച്ചു. രൂപതാംഗങ്ങളായ എഴുനൂറോളം കുടുംബാംഗങ്ങള്‍ കൂട്ടായ്മയുടെ ഭാഗമായി.
പാലാ രൂപത പ്രോട്ടോ സിഞ്ചെല്ലുസ് മോണ്‍. ജോസഫ് തടത്തില്‍ ഉദ്ഘാടനം ചെയ്തു. പിഡിഎംഎ ഡയറക്ടര്‍ ഫാ. കുര്യാക്കോസ് വെള്ളച്ചാലില്‍, അസിസ്റ്റന്റ് ഡയറക്ടര്‍ ഫാ. മാണി കൊഴുപ്പന്‍കുറ്റി, കുവൈറ്റ് അബാസിയ ഇടവക വികാരി ഫാ. സോജന് പോള്‍ എന്നിവര്‍ സന്ദേശം നല്കി. ജനറല്‍ കോ-ഓര്‍ഡിനേറ്റര്‍ ജോബിന്‍സ് ജോണ്‍ പാലേട്ട് അധ്യക്ഷത വഹിച്ച യോഗത്തില്‍ ഐ.വി. അലക്സ് സ്വാഗതവും സുനില്‍ തൊടുക നന്ദിയും പറഞ്ഞു.