സ്കൂട്ടർ യാത്രികയെ ഇടിച്ചിട്ട കാർ നിർത്താതെപോയി
1561668
Thursday, May 22, 2025 7:02 AM IST
കുമരകം: കോട്ടയം ചാലുകുന്ന് ജംഗ്ഷനിൽ സ്കൂട്ടർ യാത്രക്കാരിയായ വീട്ടമ്മയെ ഇടിച്ചിട്ട കാർ നിർത്താതെ പോയി. ഇന്നലെ രാവിലെ പത്തിനായിരുന്നു അപകടം. കാലിന് സാരമായി പരുക്കേറ്റ കുമരകം വെന്നലശേരി ജേബുവിന്റെ ഭാര്യ മിലാ(50)നെ ഓട്ടോ ജീവനക്കാർ ചേർന്ന് ജില്ലാ ആശുപത്രിയിൽ എത്തിച്ചു. കോട്ടയത്തുനിന്നു കുമരകത്തേക്ക് പോകുകയായിരുന്നു വീട്ടമ്മ.