ചെത്തിപ്പുഴ ആശുപത്രിയില്‍ പ്ലാസ്റ്റിക് സര്‍ജറി ക്യാമ്പ്
1561670
Thursday, May 22, 2025 7:02 AM IST
ചങ്ങനാശേരി: ചെത്തിപ്പുഴ സെന്റ് തോമസ് ഹോസ്പിറ്റല്‍ പ്ലാസ്റ്റിക് ആന്‍ഡ് റീകണ്‍സ്ട്രക്റ്റീവ് സര്‍ജറി വിഭാഗത്തിന്റെ നേതൃത്വത്തില്‍ ഹെയര്‍ ട്രാന്സ്പ്ലാന്റേഷന് മെഡിക്കല്‍ ക്യാമ്പ് 26 മുതല്‍ 31 വരെ സംഘടിപ്പിക്കുന്നു.
രാവിലെ ഒമ്പതു മുതല്‍ ഉച്ചയ്ക്ക് ഒന്നുവരെ നടക്കുന്ന ക്യാമ്പിന് ഹോസ്പിറ്റല്‍ പ്ലാസ്റ്റിക് ആന്‍ഡ് റീകണ്‍സ്ട്രക്റ്റീവ് സര്‍ജറി വിഭാഗം കണ്‍സള്‍ട്ടന്റ് പ്ലാസ്റ്റിക് സര്ജന് ഡോ. പരിമളാ ദേവി എസ്. നേതൃത്വം നല്‍കും.
രോഗികളുടെ സുരക്ഷയും ചികിത്സയുടെ ഫലപ്രാപ്തിയും ഉറപ്പാക്കുന്നതിനായി ഹെയര്‍ ട്രാന്സ്പ്ലാന്റേഷന് പ്രൊസീജിയര്‍ വിദഗ്ധ പ്ലാസ്റ്റിക് സര്ജന്മാരുടെ നേരിട്ടുള്ള നേതൃത്വത്തിലാണ് ചെത്തിപ്പുഴ ആശുപത്രിയില്‍ നിര്‍വഹിക്കപ്പെടുന്നത്.
കുറഞ്ഞ ചെലവില്‍ ഏറ്റവും മികച്ച സേവനം ഉറപ്പാക്കാന്‍ ഹോസ്പിറ്റലിലെ പ്ലാസ്റ്റിക് സര്‍ജറി വിഭാഗം പൂര്‍ണസജ്ജമാണെന്ന് ഹോസ്പിറ്റല്‍ എക്സിക്യൂട്ടീവ് ഡയറക്ടര്‍ ഫാ. ജയിംസ് പി. കുന്നത്ത് അറിയിച്ചു. ക്യാമ്പില്‍ പങ്കെടുക്കാൻ രജിസ്റ്റര്‍ ചെയ്യുന്നതിനുള്ള ഫോണ്‍ നമ്പര്‍: 0481 272 2100.