രാജീവ്ഗാന്ധി രക്തസാക്ഷിത്വ ദിനം ആചരിച്ചു
1561672
Thursday, May 22, 2025 7:02 AM IST
അതിരമ്പുഴ: കോൺഗ്രസ് അതിരമ്പുഴ മണ്ഡലം കമ്മിറ്റിയുടെ നേത്യത്വത്തിൽ മുൻ പ്രധാനമന്ത്രി രാജീവ് ഗാന്ധിയുടെ 34-ാമത് രക്തസാക്ഷിത്വ ദിനം ആചരിച്ചു. മണ്ഡലം പ്രസിഡന്റ് ജൂബി ഐക്കരക്കുഴി അധ്യക്ഷത വഹിച്ച യോഗം കോൺഗ്രസ് ബ്ലോക്ക് പ്രസിഡന്റ് ജോറോയി പൊന്നാറ്റിൽ ഉദ്ഘാടനം ചെയ്തു.
പി.വി. മെക്കിൾ, കെ.ജി. ഹരിദാസ്, ബിജു വലിയമല, ടോം പണ്ടാരക്കളം, ജോസഫ് എട്ടുകാട്ടിൽ, ടോമി മണ്ഡപത്തിൽ, ജോയി വേങ്ങച്ചുവട്ടിൽ, ജസ്റ്റിൻ പാറശേരി, ജോജോ പുന്നക്കാപ്പള്ളി, ബെന്നി പാറയിൽ, ബാബു ഒതളമറ്റം, ഏബ്രഹാം കാട്ടുപാറ, ബേബി മ്ലാംകുഴി എന്നിവർ പ്രസംഗിച്ചു.
കോട്ടയം: വിവര സാങ്കേതികതയുടെ വിപ്ലവത്തിന് ഭാരതത്തിൽ തുടക്കംകുറിച്ചത് രാജീവ് ഗാന്ധി ആയിരുന്നുവെന്ന് തിരുവഞ്ചൂർ രാധാകൃഷ്ണൻ എംഎൽഎ. ജില്ലാ കോൺഗ്രസ് കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ രാജീവ് ഗാന്ധി രക്തസാക്ഷിത്വ ദിനാചരണത്തിന്റെ ജില്ലാതല ഉദ്ഘാടനം നിർവഹിച്ച് പ്രസംഗിക്കുകയായിരുന്നു അദ്ദേഹം.
ഡിസിസി പ്രസിഡന്റ് നാട്ടകം സുരേഷ് അധ്യക്ഷത വഹിച്ചു. കെപിസിസി രാഷ്ട്രീയ കാര്യ സമിതി അംഗം കെ.സി. ജോസഫ്, കുര്യൻ ജോയ്, കുഞ്ഞ് ഇല്ലംപള്ളി, പ്രദീപ് കുമാർ, സുധാ കുര്യൻ, മോഹൻ കെ. നായർ, ജി. ഗോപകുമാർ, ജെയ്ജി പാലയ്ക്കലോടി, യൂജിൻ തോമസ് എന്നിവർ പ്രസംഗിച്ചു.
കൂരോപ്പട: മുൻ പ്രധാനമന്ത്രി രാജീവ് ഗാന്ധിയുടെ രക്തസാക്ഷിത്വ ദിനാചരണം കൂരോപ്പട മണ്ഡലം ജനശ്രീ കമ്മിറ്റിയുടെ നേതൃത്വത്തിൽ ആചരിച്ചു. ജനശ്രീ ഭവനിൽ ഛായാചിത്രത്തിൽ പുഷ്പാർച്ചന നടത്തി. ബ്ലോക്ക് കോ-ഓർഡിനേറ്റർ ഗോപൻ വെള്ളമറ്റം അധ്യക്ഷത വഹിച്ചു.
ജനശ്രീ ബ്ലോക്ക് ചെയർമാൻ അനിൽ കൂരോപ്പട ഉദ്ഘാടനം ചെയ്തു. നേതാക്കളായ എം.പി ഗോപാലകൃഷ്ണൻ നായർ, അഭിലാഷ് ളാക്കാട്ടൂർ, രാജേന്ദ്രൻ തേരേട്ട്, കെ.കെ തോമസ്, ബിജു ജോസഫ് തുടങ്ങിയവർ പ്രസംഗിച്ചു.