കു​റ​വി​ല​ങ്ങാ​ട്: എം.​ജി സ​ർ​വ​ക​ലാ​ശാ​ലാ ബി​രു​ദ ഓ​ണേ​ഴ്‌​സ് പാ​ഠ്യ​പ​ദ്ധ​തി​യെ പ​രി​ച​യ​പ്പെ​ടു​ത്താ​നാ​യി മു​ഖാ​മു​ഖം പ​രി​പാ​ടി​യു​മാ​യി ദേ​വ​മാ​താ കോ​ള​ജ്. നാ​ളെ 10 മു​ത​ൽ 11.30 വ​രെ​യാ​ണ് പരിപാടി. ബി​രു​ദ ഓ​ണേ​ഴ്സ് പാ​ഠ്യ​പ​ദ്ധ​തി​യെ പ​രി​ച​യ​പ്പെ​ടു​ത്തു​ക​യാ​ണ് ല​ക്ഷ്യം. പു​തി​യ പാ​ഠ്യ പ​ദ്ധ​തി​യെ​ക്കു​റി​ച്ചു​ള്ള സം​ശ​യ​നി​വാ​ര​ണ​ങ്ങ​ൾ​ക്കും അ​വ​സ​രം ന​ൽ​കും.

എം.​ജി സ​ർ​വ​ക​ലാ​ശാ​ല മാ​സ്റ്റ​ർ ട്രെ​യി​ന​ർ ല​ഫ്. ഡോ. ​ജി ഹ​രി​നാ​രാ​യ​ണ​ൻ ക്ലാ​സി​ന് നേ​തൃ​ത്വം ന​ൽ​കും. ബി​രു​ദ​പ്ര​വേ​ശ​നം ല​ക്ഷ്യ​മി​ടു​ന്ന​വ​ർ​ക്കും ര​ക്ഷി​താ​ക്ക​ൾ​ക്കു​മൊ​പ്പം പൊ​തു​ജ​ന​ങ്ങ​ൾ​ക്കും പ​ങ്കെ​ടു​ക്കാം.

ബി​രു​ദ ഏ​ക​ജാ​ല​ക പ്ര​വേ​ശ​ന​ത്തി​നു​ള്ള ഹെ​ൽ​പ് ഡെ​സ്‌​ക് സൗ​ക​ര്യ​വും കോ​ള​ജി​ൽ ഒ​രു​ക്കി​യി​ട്ടു​ണ്ട്. കോ​ളേ​ജി​ലെ വി​വി​ധ ഡി​പ്പാ​ർ​ട്ട്‌​മെ​ന്‍റുക​ൾ, ലാ​ബ്, ലൈ​ബ്ര​റി എ​ന്നി​വ സ​ന്ദ​ർ​ശി​ക്കു​ന്ന​തി​നു​ള്ള അ​വ​സ​ര​വും ന​ൽ​കും. വി​വ​ര​ങ്ങ​ൾ​ക്ക് ഫോ​ൺ: 9895602191, 9447143659.