അഴിമതിയിൽ മുങ്ങിക്കുളിച്ച ഇടതുസർക്കാർ രാജിവയ്ക്കണം: മോൻസ്
1561678
Thursday, May 22, 2025 7:15 AM IST
കടുത്തുരുത്തി: സമസ്ത മേഖലയിലും അഴിമതിയില്‍ മുങ്ങിക്കുളിച്ച ഇടതുപക്ഷ സര്‍ക്കാര്‍ കേരള ജനതയുടെ പ്രതിഷേധം കണക്കിലെടുത്ത് രാജിവച്ചു പുറത്ത് പോകണമെന്ന് കേരളാ കോണ്‍ഗ്രസ് എക്സിക്യൂട്ടീവ് ചെയര്മാന് മോന്‍സ് ജോസഫ് എംഎല്‍എ.
എല്‍ഡിഎഫ് സര്‍ക്കാര്‍ കോടികള്‍ ചെലവഴിച്ചു നടത്തുന്ന മന്ത്രിസഭാ വാര്‍ഷികാഘോഷത്തില്‍ പ്രതിഷേധിച്ചു യുഡിഎഫ് നിയോജക മണ്ഡലം കമ്മിറ്റി കടുത്തുരുത്തി ടൗണില്‍ നടത്തിയ റാലിയും പ്രതിഷേധ സമ്മേളനവും ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
യുഡിഎഫ് നിയോജക മണ്ഡലം ചെയര്മാന് ലൂക്കോസ് മാക്കീല്‍ അധ്യക്ഷത വഹിച്ചു. ടി.ജോസഫ്, മാഞ്ഞൂര്‍ മോഹന്‍കുമാര്‍, സുനു ജോര്‍ജ്, തോമസ് കണ്ണംതറ, എം.എന്‍. ദിവാകരന് നായര്‍, സ്റ്റീഫന്‍ പാറാവേലി, ജെയിംസ് പുല്ലാപ്പള്ളി, എം.കെ. സംബജി, പ്രമോദ് കടന്തേരി തുടങ്ങിയവര്‍ പ്രസംഗിച്ചു.