മെഗാ വിദ്യാഭ്യാസ പ്രദര്‍ശനമേള 24ന്
1561679
Thursday, May 22, 2025 7:15 AM IST
പാലാ: പാലാ രൂപത എസ്എംവൈഎമ്മിന്റെ ആഭിമുഖ്യത്തില്‍ മെഗാ വിദ്യാഭ്യാസ പ്രദര്‍ശനമേള സംഘടിപ്പിക്കും. എഡ്യുഫെയര് എന്ന പേരില്‍ 24നു രാവിലെ എട്ടുമുതല്‍ വൈകുന്നേരം അഞ്ചുവരെ ചൂണ്ടച്ചേരി സെന്റ് ജോസഫ്സ് എന്‍ജിനിയറിംഗ് കോളജിലാണ് എക്സ്പോ.
ഇന്ത്യക്ക് അകത്തും പുറത്തുമുള്ള വിവിധ യൂണിവേഴ്സിറ്റികളും കോളജുകളും വിവിധ കോഴ്സുകളും തൊഴില്‍ സാധ്യതകളും പരിചയപ്പെടുത്തും. ആർട്സ്, എന്‍ജിനിയറിംഗ്, എംബിബിഎസ്, മെഡിക്കല്‍, പാരാമെഡിക്കല്‍, പ്രഫഷണല്‍ കോഴ്സുകള്‍ തുടങ്ങിയവ പരിചയപ്പെടുന്നതിനും അഡ്മിഷന് നേടുന്നതിനും മേളയില്‍ അവസരമുണ്ട്.
രജിസ്ട്രേഷന് സൗജന്യമാണ്. രാവിലെ പത്തിന് കരിയര്‍ ഗൈഡന്‍സ് സെഷന്, ആപ്റ്റിറ്റ്യൂഡ് ടെസ്റ്റ് എന്നിവ നടത്തും.