ച​ങ്ങ​നാ​ശേ​രി: സ​ഹോ​ദ​ര​ന്‍റെ ഭൗ​തി​ക​വും ആ​ത്മീ​യ​വു​മാ​യ വി​ശ​പ്പ് മാ​റ്റാ​നു​ള്ള ഉ​ത്ത​ര​വാ​ദി​ത്വ​ത്തി​ല്‍നി​ന്നും വി​ന്‍സെ​ന്‍റ് ഡി ​പോ​ള്‍ പ്ര​വ​ര്‍ത്ത​ക​ര്‍ ഒ​ഴി​ഞ്ഞു മാ​റ​രു​തെ​ന്ന് ആ​ര്‍ച്ച്ബി​ഷ​പ് മാ​ര്‍ തോ​മ​സ് ത​റ​യി​ല്‍. സൊ​സൈ​റ്റി ഓ​ഫ് സെ​ന്‍റ് വി​ന്‍സെ​ന്‍റ് ഡി ​പോ​ള്‍ ച​ങ്ങ​നാ​ശേ​രി അ​തി​രൂ​പ​ത 71-ാമ​ത് വാ​ര്‍ഷി​കം തു​രു​ത്തി മ​ര്‍ത്ത്മ​റി​യം ഫൊ​റോ​നാ പ​ള്ളി​യി​ല്‍ ഉ​ദ്ഘാ​ട​നം ചെ​യ്യു​ക​യാ​യി​രു​ന്നു ആ​ര്‍ച്ച്ബി​ഷ​പ്.

സ​ഹാ​യ​ങ്ങ​ള്‍ ന​ല്‍കു​ന്ന​തോ​ടൊ​പ്പം സാ​മ്പ​ത്തി​ക അ​ച്ച​ട​ക്കം ശീ​ലി​ക്കാ​നു​ള്ള പ​രി​ശീ​ല​നം ന​ല്‍കാ​നും സു​വി​ശേ​ഷം പ്ര​സം​ഗി​ക്കാ​നും ഉ​ദാ​ര​മാ​യി കൊ​ടു​ക്കാ​നു​മു​ള്ള പ​രി​ശീ​ല​നം വ​ള​രു​ന്ന ത​ല​മു​റ​യ്ക്ക് ന​ല്‍ക​ണ​മെ​ന്നും ആ​ര്‍ച്ച്ബി​ഷ​പ് ഉ​ദ്‌​ബോ​ധി​പ്പി​ച്ചു.

തു​രു​ത്തി ഏ​രി​യ കൗ​ണ്‍സി​ല്‍ പ്ര​സി​ഡ​ന്‍റ് എം.​എം. മാ​ത്യു പ​താ​ക ഉ​യ​ര്‍ത്തി. സെ​ന്‍ട്ര​ല്‍ കൗ​ണ്‍സി​ല്‍ പ്ര​സി​ഡ​ന്‍റ് തോ​മ​സ് ടി. ​മൂ​ല​യി​ല്‍ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. വ​രാ​പ്പു​ഴ സെ​ന്‍ട്ര​ല്‍ കൗ​ണ്‍സി​ല്‍ പ്ര​സി​ഡ​ന്‍റ് ജോ​ര്‍ജ് ജോ​സ​ഫ് മു​ഖ്യ​പ്ര​ഭാ​ഷ​ണം ന​ട​ത്തി. ആ​യി​ര​ത്തോ​ളം വി​ന്‍സെ​ന്‍ഷ്യ​ന്‍ പ്ര​വ​ർ​ത്ത​ക​ർ പ​ങ്കെ​ടു​ത്തു.

ഫാ. ​ജോ​സ​ഫ് പ​ന​ക്കേ​ഴം, ഫാ. ​ജോ​സ് വ​രി​ക്ക​പ്പ​ള്ളി എ​ന്നി​വ​ര്‍ സ​ന്ദേ​ശ​ങ്ങ​ള്‍ ന​ല്‍കി. വി​ശു​ദ്ധ കു​ര്‍ബാ​ന​യ്ക്ക് ഫാ. ​ജോ​ബ​ന്‍ നെ​ടും​പ​റ​മ്പി​ല്‍ ക​പ്പൂ​ച്ചി​ന്‍ കാ​ര്‍മി​ക​ത്വം വ​ഹി​ച്ചു. വി​ഒ​സി​സി കോ​ഴ്‌​സ് പൂ​ര്‍ത്തി​യാ​ക്കി​യ​വ​ര്‍ക്ക് ആ​ര്‍ച്ച്ബി​ഷ​പ് സ​ര്‍ട്ടി​ഫി​ക്ക​റ്റു​ക​ള്‍ വി​ത​ര​ണം ചെ​യ്തു.