ച​​ങ്ങ​​നാ​​ശേ​​രി: ഭി​​ന്ന​​ശേ​​ഷി അ​​ല്ലെ​​ങ്കി​​ല്‍ വേ​​റി​​ട്ട ക​​ഴി​​വു​​ക​​ളു​​ള്ള കു​​ട്ടി​​ക​​ളെ അം​​ഗീ​​ക​​രി​​ക്കാ​​നും മ​​ന​​സി​​ലാ​​ക്കാ​​നും വ​​ള​​ര്‍ത്താ​​നും എ​​സ്ഡി സ​​ന്യാ​​സി​​നീ സ​​മൂ​​ഹം ന​​ല്‍കു​​ന്ന സേ​​വ​​നം വി​​ല​​പ്പെ​​ട്ട​​താ​​ണെ​​ന്നും സ​​മൂ​​ഹ​​ത്തി​​ന് ഇ​​തി​​ലൂ​​ടെ സു​​വി​​ശേ​​ഷ​​ത്തി​​ന്‍റെ സ​​ന്ദേ​​ശ​​മാ​​ണ് ന​​ല്‍കു​​ന്ന​​തെ​​ന്നും ആ​​ര്‍ച്ച്ബി​​ഷ​​പ് മാ​​ര്‍ തോ​​മ​​സ് ത​​റ​​യി​​ല്‍. മേ​​ഴ്സി ഹോം ​​എം​​ആ​​ര്‍ടി ഇ​​ന്‍സ്റ്റി​​റ്റ്യൂ​​ട്ടി​​ന്‍റെ 25-ാം വാ​​ര്‍ഷി​​കം (എ​​ന്‍.​​വി​​ഷ​​ന്‍ 2025) ഉ​​ദ്ഘാ​​ട​​നം ചെ​​യ്തു പ്ര​​സം​​ഗി​​ക്കു​​ക​​യാ​​യി​​രു​​ന്നു ആ​​ര്‍ച്ച്ബി​​ഷ​​പ്.

ചെ​​ത്തി​​പ്പു​​ഴ​​പ​​ള്ളി തി​​രു​​ഹൃ​​ദ​​യ പാ​​രി​​ഷ് ഹാ​​ളി​​ല്‍ ന​​ട​​ന്ന സ​​മ്മേ​​ള​​ന​​ത്തി​​ല്‍ എ​​സ്ഡി പ്രൊ​​വി​​ന്‍ഷ്യ​​ല്‍ സു​​പ്പീ​​രി​​യ​​ര്‍ സി​​സ്റ്റ​​ര്‍ ഡോ. ​​ദീ​​പ്തി ജോ​​സ് അ​​ധ്യ​​ക്ഷ​​ത വ​​ഹി​​ച്ചു. ചാ​​ണ്ടി ഉ​​മ്മ​​ന്‍ എം​​എ​​ല്‍എ മു​​ഖ്യ​​പ്ര​​ഭാ​​ഷ​​ണം ന​​ട​​ത്തി.

ഫാ. ​​തോ​​മ​​സ് ക​​ല്ലു​​കു​​ളം സി​​എം​​ഐ, ച​​ങ്ങ​​നാ​​ശേ​​രി ജു​​ഡീ​​ഷ​​ല്‍ ഫ​​സ്റ്റ് ക്ലാ​​സ് മ​​ജി​​സ്ട്രേ​​റ്റ് സ​​രി​​ഗ എ.​​ആ​​ര്‍., ഡ​​യ​​റ​​ക്ട​​ര്‍ അ​​ഡ്വ. സി​​സ്റ്റ​​ര്‍ ജ്യോ​​തി​​സ് എ​​സ്ഡി, പ്രി​​ന്‍സി​​പ്പ​​ല്‍ സി​​സ്റ്റ​​ര്‍ ആ​​ന്‍ ജോ​​സ് എ​​സ്ഡി, സി​​സ്റ്റ​​ര്‍ റാ​​ണി​​റ്റ് എ​​സ്ഡി, സാ​​നി​​യ ജോ​​സ​​ഫ് എ​​ന്നി​​വ​​ര്‍ പ്ര​​സം​​ഗി​​ച്ചു.