ഹയര്‍ സെക്കന്‍ഡറി പരീക്ഷ: ജില്ലയില്‍ 79.39 ശതമാനം വിജയം
1561696
Thursday, May 22, 2025 11:33 PM IST
കോട്ടയം: ഹയര്‍സെക്കന്‍ഡറി പരീക്ഷയില്‍ ജില്ലയില്‍ 79.39 ശതമാനം വിജയം. റഗുലര്‍ വിഭാഗത്തില്‍ 130 സ്കൂളുകളില്‍ നിന്നായി 18,690 പേര് പരീക്ഷയെഴുതിയതില്‍ 14,838 പേര് ഉപരിപഠനത്തിന് യോഗ്യത നേടി. 1,899 പേര് എല്ലാ വിഷയങ്ങള്‍ക്കും എ പ്ലസ് നേടി.
ടെക്നിക്കല്‍ സ്കൂള്‍ വിഭാഗത്തില്‍ 53.66 ശതമാനവും ഓപ്പണ്‍ സ്കൂള്‍ വിഭാഗത്തില്‍ 63.2 ശതമാനം വിദ്യാര്‍ഥികളും ഉപരിപഠനത്തിനുള്ള യോഗ്യത നേടി. ടെക്നിക്കല്‍ സ്കൂളില്‍ 123 പേര് പരീക്ഷ എഴുതിയപ്പോള്‍ 66 പേര് ഉപരിപഠനത്തിന് അര്‍ഹരായി.
231 പേര് പരീക്ഷ എഴുതിയ ഓപ്പണ്‍ സ്കൂള്‍ വിഭാഗത്തില്‍ 146 പേര് ഉപരിപഠനത്തിന് അര്‍ഹരായി. മൂന്നു വിദ്യാര്‍ഥികള്‍ എല്ലാ വിഷയത്തിലും എ പ്ലസ് നേടി.