അ​തി​ര​മ്പു​ഴ: വി​ശു​ദ്ധ കു​ർ​ബാ​ന​യു​ടെ ആ​രാ​ധ​നാ സ​ന്യാ​സി​നീ സ​മൂ​ഹ​ത്തി​ന്‍റെ സ​ഹ​സ്ഥാ​പ​ക​യും പ്ര​ഥ​മ അം​ഗ​വു​മാ​യ ദൈ​വ​ദാ​സി മ​ദ​ർ മേ​രി ഫ്രാ​ൻ​സി​സ്ക ദ് ​ഷ​ന്താ​ളി​ന്‍റെ 53-ാം ച​ര​മ​വാ​ർ​ഷി​കാ​ച​ര​ണ​ം ഇ​ന്ന്. മ​ദ​റി​ന്‍റെ ച​ര​മ​വാ​ർ​ഷി​കദി​നം 25നാ​ണ്.

ച​ര​മ​വാ​ർ​ഷി​ക ദി​നാ​ച​ര​ണ​ത്തോ​ട​നു​ബ​ന്ധി​ച്ച് മ​ദ​ർ ഷ​ന്താ​ളി​ന്‍റെ ക​ബ​റി​ടം സ്ഥി​തി ചെ​യ്യു​ന്ന അ​തി​ര​മ്പു​ഴ ആ​രാ​ധ​നമ​ഠം ചാ​പ്പ​ലി​ൽ ന​ട​ന്നു​വ​ന്ന നാ​ല്പ​തു​മ​ണി ആ​രാ​ധ​ന ഇ​ന്ന​ലെ വൈ​കു​ന്നേ​രം സ​മാ​പി​ച്ചു.

ഇ​ന്നു രാ​വി​ലെ 10.30ന് ​മ​ഠം ചാ​പ്പ​ലി​ൽ മ​ദ​ർ ഷ​ന്താ​ളി​ന്‍റെ ക​ബ​റി​ട​ത്തി​ങ്ക​ൽ ഒ​പ്പീ​സ് ന​ട​ത്തും. തു​ട​ർ​ന്ന് സെ​ന്‍റ് മേ​രീ​സ് ഫൊ​റോ​നാ പ​ള്ളി​യി​ൽ ഇ​ടു​ക്കി മെ​ത്രാ​ൻ മാ​ർ ജോ​ൺ നെ​ല്ലി​ക്കു​ന്നേ​ലിന്‍റെ മു​ഖ്യ​കാ​ർ​മി​ക​ത്വ​ത്തി​ൽ വി​ശു​ദ്ധ കു​ർ​ബാ​ന അ​ർ​പ്പി​ക്കും. മ​ദ​ർ ഷ​ന്താ​ളി​ന്‍റെ നാ​മ​ക​ര​ണ ന​ട​പ​ടി​ക​ളു​ടെ ബി​ഷ​പ് ഡെ​ല​ഗേ​റ്റും വി​കാ​രി ജ​ന​റാ​ളു​മാ​യ മോ​ൺ. സ്ക​റി​യ ക​ന്യാ​കോ​ണി​ൽ, പോ​സ്റ്റു​ലേ​റ്റ​ർ റ​വ.​ഡോ. ജോ​സ് കൊ​ല്ലാ​റ, പ്രൊ​മോ​ട്ട​ർ ഓ​ഫ് ജ​സ്റ്റീസ് റ​വ.​ഡോ. ടോം ​പു​ത്ത​ൻ​ക​ളം, നോ​ട്ട​റി ഫാ. ​തോ​മ​സ് പ്ലാ​പ്പ​റ​മ്പി​ൽ, നി​ര​ണം മാ​ർ​ത്തോ​മ്മാ ശ്ലീ​ഹാ സെ​മി​നാ​രി സ്പി​രി​ച്ച്വ​ൽ ഫാ​ദ​ർ ഫാ. ​ജോ​ർ​ജ് വ​ല്ല​യി​ൽ, അ​തി​ര​മ്പു​ഴ ലി​സ്യു മൈ​ന​ർ സെ​മി​നാ​രി റെ​ക്ട​ർ ഫാ. ​ജോ​ർ​ജ് വ​ള്ളി​യാം​ത​ടം എം​സി​ബി​എ​സ്, തെ​ള്ള​കം ചെ​റു​പു​ഷ്പാ​ശ്ര​മം പ്രി​യോ​ർ ഫാ. ​ജോ​സ​ഫ് ചാ​ലി​ച്ചി​റ ഒ​സി​ഡി എ​ന്നി​വ​ർ സ​ഹ​കാ​ർ​മി​ക​രാ​കും.

വി​ശു​ദ്ധ കു​ർ​ബാ​ന​യെത്തു​ട​ർ​ന്ന് സെ​ന്‍റ് മേ​രീ​സ് പാ​രീ​ഷ് ഹാ​ളി​ൽ ശ്രാ​ദ്ധവി​രു​ന്ന് ന​ട​ത്തും. ആ​രാ​ധ​ന സ​ന്യാ​സി​നീ സ​മൂ​ഹ​ത്തി​ന്‍റെ സു​പ്പീ​രി​യ​ർ ജ​ന​റ​ൽ മ​ദ​ർ റോ​സി​ലി ഒ​ഴു​ക​യി​ൽ, അ​തി​ര​മ്പു​ഴ ഫൊ​റോ​നാ പ​ള്ളി വി​കാ​രി റ​വ.​ഡോ. ജോ​സ​ഫ് മു​ണ്ട​ക​ത്തി​ൽ, നാ​മ​ക​ര​ണ ന​ട​പ​ടി​ക​ളു​ടെ പോ​സ്റ്റു​ലേ​റ്റ​ർ റ​വ.​ഡോ. ജോ​സ​ഫ് കൊ​ല്ലാ​റ, വൈ​സ് പോ​സ്റ്റു​ലേ​റ്റ​ർ​മാ​രാ​യ സി​സ്റ്റ​ർ തെ​ക്ല എ​സ്എ​ബി​എ​സ്, സി​സ്റ്റ​ർ എ​ൽസ പൈ​ക​ട എ​സ്എ​ബി​എ​സ് എ​ന്നി​വ​ർ നേ​തൃ​ത്വം ന​ൽ​കും.