കു​റി​ച്ചി​ത്താ​നം: പാ​ലാ രൂ​പ​ത​യു​ടെ പ്ലാ​റ്റി​നം ജൂ​ബി​ലി, മാ​ര്‍ സ്ലീ​വാ മെ​ഡി​സി​റ്റി​യു​ടെ അ​ഞ്ചാം വാ​ര്‍​ഷി​കം എ​ന്നി​വ​യോ​ട​നു​ബ​ന്ധി​ച്ച് ന​ട​പ്പാ​ക്കു​ന്ന സാ​മൂ​ഹി​ക പ​ദ്ധ​തി​ക​ളു​ടെ ഭാ​ഗ​മാ​യി വി​വി​ധ പ​ള്ളി​ക​ളി​ല്‍ മാ​തൃ​വേ​ദി​യു​മാ​യി സ​ഹ​ക​രി​ച്ച് ന​ട​ത്തി​യ സൗ​ജ​ന്യ കാ​ന്‍​സ​ര്‍ ബോ​ധ​വ​ത്ക​ര​ണ ക്ലാ​സു​ക​ളു​ടെ​യും സ്ത​നാ​ര്‍​ബു​ദ പ​രി​ശോ​ധ​ന​യു​ടെ​യും സ​മാ​പ​നം ന​ട​ത്തി. കു​റി​ച്ചി​ത്താ​നം സെ​ന്‍റ് തോ​മ​സ് പ​ള്ളി​യി​ല്‍ ന​ട​ത്തി​യ സ​മാ​പ​ന സ​മ്മേ​ള​നം മാ​ര്‍ സ്ലീ​വാ മെ​ഡി​സി​റ്റി മാ​നേ​ജിം​ഗ് ഡ​യ​റ​ക്ട​ര്‍ മോ​ണ്‍. ജോ​സ​ഫ് ക​ണി​യോ​ടി​ക്ക​ല്‍ ഉ​ദ്ഘാ​ട​നം ചെ​യ്തു.

പാ​ലാ രൂ​പ​ത മാ​തൃ​വേ​ദി പ്ര​സി​ഡ​ന്‍റ് ഷേ​ര്‍​ളി ചെ​റി​യാ​ന്‍ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. കു​റി​ച്ചി​ത്താ​നം പ​ള്ളി വി​കാ​രി ഫാ. ​ഇ​ഗ്‌​നേ​ഷ്യ​സ് ന​ടു​വി​ലേ​ക്കൂ​റ്റ്, പാ​ലാ രൂ​പ​ത മാ​തൃ​വേ​ദി ഡ​യ​റ​ക്ട​ര്‍ ഫാ. ​ജോ​സ​ഫ് ന​രി​തൂ​ക്കി​ല്‍, കു​റ​വി​ല​ങ്ങാ​ട് മേ​ഖ​ലാ ജോ​യി​ന്‍റ് ഡ​യ​റ​ക്ട​ര്‍ സി​സ്റ്റ​ര്‍ ആ​ന്‍​സി​ല, മാ​ര്‍ സ്ലീ​വാ മെ​ഡി​സി​റ്റി ഓ​ങ്കോ​ള​ജി വി​ഭാ​ഗം മേ​ധാ​വി ഡോ. ​റോ​ണി ബെ​ന്‍​സ​ണ്‍, മാ​തൃ​വേ​ദി കു​റ​വി​ല​ങ്ങാ​ട് മേ​ഖ​ലാ പ്ര​സി​ഡ​ന്‍റ് ജോ​മി ഷൈ​ജു, മാ​തൃ​വേ​ദി ഗ്ലോ​ബ​ല്‍ സെ​ക്ര​ട്ട​റി സി​ജി ലൂ​ക്‌​സ​ണ്‍ എ​ന്നി​വ​ര്‍ പ്ര​സം​ഗി​ച്ചു. എ​സ്‌​എം​വൈ​എ​മ്മി​ന്‍റെ നേ​തൃ​ത്വ​ത്തി​ല്‍ ഫ്‌​ളാ​ഷ് മൊ​ബും അ​വ​ത​രി​പ്പി​ച്ചു.