അ​ക​ല​ക്കു​ന്നം: പ​ഞ്ചാ​യ​ത്തി​ന്‍റെ നേ​തൃ​ത്വ​ത്തി​ല്‍ ആ​രം​ഭി​ക്കു​ന്ന ഡി​ജി​റ്റ​ല്‍ കാ​ര്‍​ഷി​ക വി​പ​ണി​യു​ടെ ഉ​ദ്ഘാ​ട​നം ഇ​ന്ന് ഉ​ച്ച​ക​ഴി​ഞ്ഞ് 2.30ന് ​പൂ​വ​ത്തി​ള​പ്പ് പ​ഞ്ചാ​യ​ത്ത് ഓ​ഡി​റ്റോ​റി​യ​ത്തി​ല്‍ മ​ന്ത്രി പി. ​പ്ര​സാ​ദ് നി​ര്‍​വ​ഹി​ക്കും.

ക​ര്‍​ഷ​ക​ര്‍ ഉ​ത്പാ​ദി​പ്പി​ക്കു​ന്ന കാ​ര്‍​ഷി​ക/​കാ​ര്‍​ഷി​ക അ​നു​ബ​ന്ധ ഉത്പന്ന​ങ്ങ​ള്‍ വി​ല്‍​ക്കു​ന്ന​തി​നും വാ​ങ്ങു​ന്ന​തി​നും സ​ഹാ​യ​ക​മാ​കു​ന്ന ഫാം ​കാ​ര്‍​ട്ട് എ​ന്ന മൊ​ബൈ​ല്‍ ആ​പ്ലി​ക്കേ​ഷ​ന്‍റെ ഉ​ദ്ഘാ​ട​ന​മാ​ണ് നി​ര്‍​വ​ഹി​ക്കു​ന്ന​ത്. ചാ​ണ്ടി ഉ​മ്മ​ന്‍ എംഎൽഎ അ​ധ്യ​ക്ഷ​ത വ​ഹി​ക്കും.

ഫ്രാ​ന്‍​സി​സ് ജോ​ര്‍​ജ് എം​പി, ജി​ല്ലാ പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് ഹേ​മ​ല​ത പ്രേം​സാ​ഗ​ര്‍, ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് ബെ​റ്റി റോ​യ്, അ​ക​ല​ക്കു​ന്നം പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് സി​ന്ധു അ​നി​ല്‍​കു​മാ​ര്‍ തു​ട​ങ്ങി​യ​വ​ര്‍ പ്ര​സം​ഗി​ക്കും.