പാറമ്പുഴയും അയർക്കുന്നവും ജേതാക്കൾ
1561884
Friday, May 23, 2025 6:53 AM IST
പാറമ്പുഴ: പാറമ്പുഴ ഹോളി ഫാമിലി ഹൈസ്കൂൾ റൂബി ജൂബിലി കപ്പ് ഫുട്ബോളിൽ അണ്ടർ 15ൽ പാറമ്പുഴ ഹോളി ഫാമിലിയും അണ്ടർ 17ൽ അയർക്കുന്നം സെന്റ് സെബാസ്റ്റ്യൻസ് ഹയർ സെക്കൻഡറി സ്കൂളും ജേതാക്കളായി.
കുടമാളൂർ സെൻ്റ് മേരീസ് യുപി സ്കൂൾ, പരിപ്പ് ഹൈസ്കൂൾ എന്നിവർ റണ്ണറപ്പുകളായി. ഒരു മാസക്കാലം നീണ്ടുനിന്ന പരിശീലന ക്യാമ്പിനു സമാപനം കുറിച്ചാണ് ടൂർണമെന്റ് നടത്തിയത്.
വിജയികൾക്ക് സ്കൂൾ അസിസ്റ്റന്റ് മാനേജർ ഫാ. സിറിയക് കാഞ്ഞിരത്തുമ്മൂട്ടിൽ സമ്മാനങ്ങൾ നൽകി. ഹെഡ്മിസ്ട്രസ് ജാൻസിമോൾ അഗസ്റ്റിൻ, കമ്യൂണിറ്റി പോലീസ് ഓഫീസർ ബിജു ചെറിയാൻ, ഫുട്ബോൾ പരിശീലകൻ അജിൻ മാത്തച്ചൻ എന്നിവർ പ്രസംഗിച്ചു.