പങ്ങട മർത്ത്മറിയം യാക്കോബായ സുറിയാനി പള്ളിയിൽ പെരുന്നാൾ
1561885
Friday, May 23, 2025 6:53 AM IST
പങ്ങട: വിശുദ്ധ മര്‍ത്ത്മറിയം യാക്കോബായ സുറിയാനി പള്ളിയില്‍ മര്‍ക്കോസ് മാര്‍ കൂറിലോസ് മെത്രാപ്പോലീത്തായുടെ 20-ാം ദുഖ്റോനോ പെരുന്നാള്‍ 25നു തുടങ്ങും. രാവിലെ 9.30ന് ഫാ. ജേക്കബ് ചെറിയാന് മണ്ണൂര്‍ കൊടിയേറ്റും. തുടര്‍ന്ന് അരി ശേഖരണത്തിനുള്ള ചെമ്പ് സമര്‍പ്പണം. രാത്രി ഏഴിന് വചനശുശ്രൂഷ.
28നു രാവിലെ പത്തിന് ആയൂര്‍വേദ മെഡിക്കല്‍ ക്യാമ്പും അരിവിതരണവും നടക്കും. ക്യാമ്പ് ഉദ്ഘാടനം ടി.ജി. മോഹനന് നിര്‍വഹിക്കും. ഷീല മാത്യു, ഡോ. ജോജി സെബാസ്റ്റ്യന്‍, ഫാ. എബി കെ. ജോണ്‍, ഫാ. മത്ഥ്യാസ് കാവുങ്കല്‍ എന്നിവര്‍ പ്രസംഗിക്കും.
29നു വൈകുന്നേരം ആറിനു വെള്ളൂര്‍ സെന്റ് സൈമണ്‍സ് പള്ളിയില്‍നിന്നു കബറിങ്കലേക്ക് കാല്‍നട തീര്‍ഥയാത്ര. രാത്രി ഏഴിനു പങ്ങട പള്ളിയില്‍ സ്വീകരണം, 7.15ന് സന്ധ്യാപ്രാര്‍ഥന. തോമസ് മാര്‍ അലക്സന്ത്രയോസ് മെത്രോപ്പോലീത്ത കാര്‍മികത്വം വഹിക്കും.
30നു രാവിലെ 8.30നു മൂന്നിന്മേല് കുര്‍ബാന തോമസ് മാര്‍ അലക്സന്ത്രയോസ് മെത്രാപ്പോലീത്തയുടെ കാര്‍മികത്വത്തില്‍ നടക്കും. പത്തിന് അനുസ്മരണം, 10.15ന് കബറിങ്കല്‍ ധൂപപ്രാര്‍ഥന, ചാരിറ്റബിള്‍ ട്രസ്റ്റില്നിന്നുള്ള സഹായധന വിതരണം, 11ന് നേര്‍ച്ചസദ്യ, ഒന്നിന് കൊടിയിറക്ക്.