മാന്നാര്‍ സെന്റ് മേരീസ് മൗണ്ട് ദേവാലയത്തില്‍ തിരുനാള്‍
1561889
Friday, May 23, 2025 6:53 AM IST
ആപ്പാഞ്ചിറ: മാന്നാര്‍ സെന്റ് മേരീസ് മൗണ്ട് ദേവാലയത്തില്‍ ക്രിസ്ത്യാനികളുടെ സഹായമായ മാതാവിന്റെ തിരുനാള്‍ ഇന്നു മുതല്‍ 26 വരെ ആഘോഷിക്കും. ഇന്ന് വൈകുന്നേരം 4.45 ന് കൊടിയേറ്റ്, ലദീഞ്ഞ്, വിശുദ്ധ കുര്‍ബാന: വികാരി ഫാ.സിറിയക് കൊച്ചുകൈപ്പെട്ടിയില്‍, 7.15 ന് ജപമാല പ്രദക്ഷിണം, 7.45 ന് വിശുദ്ധ കുര്‍ബാനയുടെ ആശീര്‍വാദം, പാച്ചോര്‍ നേര്‍ച്ച, എട്ടിന് സാമൂഹ്യനാടകം.
നാളെ വൈകൂന്നേരം അഞ്ചിന് പാട്ടുകുര്‍ബാന: ഫാ.നൈജിന് പുല്ലുകാലായില്‍ എംസിബിഎസ്, തിരുനാള്‍ സന്ദേശം: ഫാ.ജോര്‍ജ് കാട്ടൂര്‍ എംസിബിഎസ്, ഏഴിന് പ്രദക്ഷിണം, എട്ടിന് സമാപനാശീര്‍വാദം.
25നു രാവിലെ 6.45 ന് തിരുസ്വരൂപ പ്രതിഷ്ഠ, ലദീഞ്ഞ്, വിശുദ്ധ കുര്‍ബാന, പത്തിന് തിരുനാള്‍ റാസ: ഫാ.ജീവന് കദളിക്കാട്ടില്‍, തിരുനാള്‍ സന്ദേശം: മോണ്‍.ജോസഫ് കണിയോടിക്കല്‍, 11.30 ന് പ്രദക്ഷിണം, 12,30 ന് സമാപനാശീ ര്‍വാദം, സ്നേഹവിരുന്ന്, ഏഴിന് മാജിക് ഷോ.
26ന് ഇടവകക്കാരുടെ തിരുനാള്‍ രാവിലെ ആറിന് ജപമാല, 6.30ന് വിശുദ്ധ കുര്‍ബാന, 7.30 ന് സെമിത്തേരി സന്ദര്‍ശനം, എട്ടിന് കൊടിയിറക്ക്.