ആ​ല​പ്പു​ഴ: സ്വ​ര്‍​ണാ​ഭ​ര​ണ​ങ്ങ​ള്‍ ന​ല്‍​കാ​ത്ത​തി​ന്‍റെ പേ​രി​ല്‍ സ​ഹോ​ദ​രി​യെ മ​ര്‍​ദി​ക്കു​ക​യും അ​പ​കീ​ര്‍​ത്തി​പ്പെ​ടു​ത്തു​ക​യും ചെ​യ്ത യൂ​ട്യൂ​ബ് വ്‌​ലോ​ഗ​ര്‍​ക്കെ​തി​രേ ആ​ല​പ്പു​ഴ വ​നി​ത പോ​ലീ​സ് കേ​സെ​ടു​ത്തു. മ​ണ്ണ​ഞ്ചേ​രി തി​രു​വാ​തി​ര വീ​ട്ടി​ല്‍ താ​മ​സി​ച്ചു​വ​രു​ന്ന കു​തി​ര​പ്പ​ന്തി പു​ത്ത​ന്‍​വീ​ട്ടി​ല്‍ ഗ്രീ​ന്‍​ഹൗ​സ് രോ​ഹി​ത്തി​ന് (27) എ​തി​രെ​യാ​ണ് പ​രാ​തി.

സ​ഹോ​ദ​രി​യാ​യ റോ​ഷ്‌​നി​ക്ക് അ​ച്ഛ​ന്‍ ന​ല്‍​കി​യ സ്വ​ര്‍​ണാ​ഭ​ര​ണ​ങ്ങ​ള്‍ പ്ര​തി വി​ല്‍​ക്കാ​ന്‍ ശ്ര​മി​ച്ച​ത് ത​ട​ഞ്ഞ​തി​ലു​ള്ള വൈ​രാ​ഗ്യ​മാ​ണ് മ​ര്‍​ദ​ന​ത്തി​നു കാ​ര​ണ​മെ​ന്ന് പോ​ലീ​സ് പ​റ​ഞ്ഞു. ക​ഴി​ഞ്ഞ മൂ​ന്നി​നാ​ണ് കേ​സി​നാ​സ്പ​ദ​മാ​യ സം​ഭ​വം.

ആ​ഭ​ര​ണം വി​ല്‍​ക്കു​ന്ന​തി​നെപ്പ​റ്റി ത​ര്‍​ക്ക​മു​ണ്ടാ​വു​ക​യും പ്ര​തി സ​ഹോ​ദ​രി​യെ ദേ​ഹോ​പ​ദ്ര​വം ഏ​ല്‍​പ്പി​ക്കു​ക​യു​മാ​യി​രു​ന്നു. ഇ​തി​നു​ശേ​ഷം അ​മ്മ​യെ​യും സ​ഹോ​ദ​രി​യെ​യും അ​പ​കീ​ര്‍​ത്തി​പ്പെ​ടു​ത്തു​ന്ന ത​ര​ത്തി​ലു​ള്ള വി​ഡി​യോ പ്ര​തി​യു​ടെ ഗ്രീ​ന്‍ ഹൗ​സ് ക്ലീ​നിം​ഗ് സ​ര്‍​വീ​സ് എ​ന്ന യു​ട്യൂ​ബ് ചാ​ന​ല്‍ വ​ഴി​യും മ​റ്റ് സ​മൂ​ഹ മാ​ധ്യ​മ​ങ്ങ​ള്‍ വ​ഴി​യും പ്ര​ച​രി​പ്പി​ക്കു​ക ആ​യി​രു​ന്നു​വെ​ന്ന് പോ​ലീ​സ് പ​റ​ഞ്ഞു.