വൈക്കം താലൂക്ക് ആശുപത്രി കെട്ടിടത്തിന്റെ നിർമാണം അവസാന ഘട്ടത്തിൽ
1561893
Friday, May 23, 2025 6:58 AM IST
വൈക്കം: 85 കോടി രൂപ ചെലവഴിച്ച് നിർമ്മിക്കുന്ന വൈക്കം താലൂക്ക് ഹെഡ്ക്വാർട്ടേഴ്സ് ആശുപത്രി നിർമ്മാണം അന്തിമ ഘട്ടത്തിലേക്ക്. 80ശതമാനം നിർമാണം പൂർത്തീകരിച്ച ആശുപത്രികെട്ടിടത്തിന്റെ ഇലക്ട്രിക്,പ്ലംബിംഗ് ജോലികളും ഫ്ലോറിംഗ് ജോലികളുമാണ് പുരോഗമിച്ചുവരുന്നത്. താലൂക്ക് ആശുപത്രിയുടെ പ്രവർത്തനം ഇപ്പോൾ അമ്മയുംകുഞ്ഞും ആശുപത്രി സമുച്ചയത്തിലാണ്.
ആശുപത്രിയിലെ പഴയ ഒപി കെട്ടിടത്തിന്റെ അറ്റകുറ്റപ്പണികളും ദ്രുതഗതിയിൽ നടന്നുവരികയാണ്.ജനുവരിയോടെ പുതിയ ആശുപത്രി കെട്ടിട സമുച്ചയത്തിലേക്ക് താലൂക്ക് ആശുപത്രിയുടെ പ്രവർത്തനം മാറ്റാനാകുമെന്നാണ് കരുതുന്നത്.