അരുവിത്തുറ കോളജിൽ ഹെൽപ്പ് ഡെസ്ക് ആരംഭിച്ചു
1561908
Friday, May 23, 2025 10:35 PM IST
അരുവിത്തുറ: സെന്റ് ജോർജ് കോളജിൽ എംജി യൂണിവേഴ്സിറ്റി പിജി, യുജി കോഴ്സുകളിലേക്കുള്ള അഡ്മിഷൻ ഹെൽപ്പ് ഡെസ്ക് പ്രവർത്തനം ആരംഭിച്ചു. രാവിലെ 9.30 മുതൽ വൈകുന്നേരം നാലുവരെ ഹെൽപ്പ് ഡെസ്ക് പ്രവർത്തിക്കും.
യുജി കോഴ്സുകൾക്ക് ചേർന്ന് പഠിക്കാൻ ആഗ്രഹിക്കുന്നവർ പ്ലസ് ടു സർട്ടിഫിക്കറ്റ്, എസ്എസ്എൽസി ബുക്ക്, ആധാർ കാർഡ് എന്നിവയുമായി എത്തണം. പിജി കോഴ്സുകളിൽ ചേർന്ന് പഠിക്കാൻ ആഗ്രഹിക്കുന്നവർ ഡിഗ്രി സർട്ടിഫിക്കറ്റ്, ആധാർ കാർഡ്, എസ്എസ്എൽസി ബുക്ക് എന്നിവയും ഹാജരാക്കണം. മേയ് 31 വരെ ഹെൽപ്പ് ഡെസ്ക് പ്രവർത്തിക്കും. ഫോൺ: 9447506724, 9447424310.