സ്പെഷൽ സ്കൂൾ അധ്യാപകർക്ക് പരിശീലനം നല്കി
1561909
Friday, May 23, 2025 10:35 PM IST
പാലാ: മാര്‍ സ്ലീവാ മെഡിസിറ്റിയുടെ നേതൃത്വത്തില്‍ പാലാ രൂപത കെയര്‍ ഹോംസുമായി സഹകരിച്ച് സ്പെഷല്‍ സ്കൂളിലെ അധ്യാപകര്‍ക്കും ജീവനക്കാര്‍ക്കും പരിശീലനം നല്കി.
ആശുപത്രി മാനേജിംഗ് ഡയറക്ടര്‍ മോണ്‍. ജോസഫ് കണിയോടിക്കല്‍ ഉദ്ഘാടനം ചെയ്തു. കെയര്‍ ഹോംസ് ഡയറക്ടര്‍ ഫാ. ജോര്‍ജ് നെല്ലിക്കുന്നുചെരിവുപുരയിടം, സിസ്റ്റര്‍ ജോയല്‍ മാത്യു എസ്ആര്‍എ, കെയര്‍ ഹോംസ് പ്രസിഡന്റ് സിസ്റ്റര്‍ റീബ വേത്താനത്ത് എഫ്സിസി എന്നിവര്‍ പ്രസംഗിച്ചു. ഡോ. അനിറ്റ് കാതറിന് ചാള്‍സ്, ഡോ. തോമസ് ഏബ്രഹാം, ഡോ. എയ്ഞ്ചല്‍ തോമസ്, ജേക്കബ് ടോമി, ലയാമോള്‍ മാത്യു എന്നിവര്‍ ക്ലാസെടുത്തു.