പഞ്ചായത്ത് വാര്‍ഡ് വിഭജനം പൂര്‍ത്തിയായി; അന്തിമ പട്ടിക പ്രസിദ്ധീകരിച്ചു
1561939
Friday, May 23, 2025 11:32 PM IST
കോട്ടയം: തദ്ദേശ തെരഞ്ഞെടുപ്പിനു മുന്നോടിയായി വാര്‍ഡ് വിഭജനം പൂര്‍ത്തിയാക്കി ജില്ലയില്‍ അന്തിമ പട്ടിക പ്രസിദ്ധീകരിച്ചു. ജില്ലയിലെ 71 പഞ്ചായത്തുകളിലെ അന്തിമ വാര്ഡുപട്ടിക പ്രസിദ്ധീകരിച്ചപ്പോള്‍ 1223 വാര്‍ഡുകളാണ് പഞ്ചായത്തുകളിലുള്ളത്. 1140 വാര്‍ഡുകളില്‍ നിന്നാണ് 1223 വാര്‍ഡുകളായി വര്‍ധിച്ചത്. ഒരു വാര്‍ഡ് വീതം വര്‍ധിച്ച 53 പഞ്ചായത്തുകളും രണ്ടു വാര്‍ഡുകള്‍ വീതം കൂടിയ 15 പഞ്ചായത്തുകളും വാര്‍ഡുകളുടെ എണ്ണത്തില്‍ മാറ്റമില്ലാത്ത മൂന്നു പഞ്ചായത്തുകളുമാണുള്ളത്.
പഞ്ചായത്തുകളുടെ അന്തിമ പട്ടിക പ്രസിദ്ധീകരിച്ചതോടെ ഈ മാസംതന്നെ നഗരസഭകളിലെ വാര്‍ഡു വിഭജനവും പൂര്‍ത്തിയാക്കി പട്ടിക പ്രസിദ്ധീകരിക്കും. രണ്ടാം ഘട്ടമായി ബ്ലോക്ക് പഞ്ചായത്തുകളുടെയും ജില്ലാ പഞ്ചായത്തിന്റെയും വാര്‍ഡ് വിഭജനം നടത്തും. ഇതു പൂര്‍ത്തിയാകണമെങ്കില്‍ ഒരു മാസം എടുക്കും.
പഞ്ചായത്തുകളെ അപേക്ഷിച്ച് ബ്ലോക്ക്, ജില്ലാ പഞ്ചായത്തുകളില്‍ തര്‍ക്കം കുറവായിരിക്കും. പഞ്ചായത്ത് വാര്‍ഡുകള്‍ ബ്ലോക്കിലേക്കും ബ്ലോക്കിലെ വാര്‍ഡുകള്‍ ജില്ലയിലേക്കും ക്രമീകരിച്ചാണ് വിഭജനം നടത്തുക. തര്‍ക്കങ്ങളും പരാതികളും പരിഹരിച്ച് പഞ്ചായത്ത് വാര്‍ഡ് വിഭജനം പൂര്‍ത്തിയാക്കിയതിനാല്‍ ബ്ലോക്കിലും ജില്ലയിലും തര്‍ക്കമുണ്ടാകാനിടയില്ല. വിഭജനം പൂര്‍ത്തിയായാല്‍ വീടുകളുടെയും കെട്ടിടങ്ങളുടെയും നമ്പറുകളിലും മാറ്റമുണ്ടാകും. തുടര്‍ന്ന് പോളിംഗ് സ്റ്റേഷനുകള്‍ നിശ്ചയിച്ച് വോട്ടര്‍ പട്ടിക ക്രമീകരണത്തിലേക്ക് കടക്കുന്നതോടെ തെരഞ്ഞെടുപ്പ് നടപടികളിലേക്ക് കടക്കും.
രണ്ടു വാര്‍ഡുകള്‍ വീതം കൂടിയ പഞ്ചായത്തുകള്‍-15
(പഞ്ചായത്ത്, ആകെ വാര്‍ഡ്, പുതിയ വാര്‍ഡിന്റെ പേര്, നമ്പര്‍ ക്രമത്തില്‍)
അതിരമ്പുഴ-24, ചെത്തിത്തോട്-നാല്, അടിച്ചിറ-14
ചിറക്കടവ്-22, മണ്ണാര്‍ക്കയം ഏഴ്,20-ാംമൈല്‍ -22
കാണക്കാരി-17, ചാത്തമല-16, കാണക്കാരി-17
കരൂര്‍-17, വലവൂര്‍ സെന്‍ട്രല്‍ -15, ചെറുകര-12
കൂരോപ്പട-19, പങ്ങട-14, കൂരോപ്പട ടൗണ്‍-18
കുറിച്ചി-22, കല്ലുകടവ്-11, ഫ്രഞ്ചുമുക്ക്-17
മാടപ്പള്ളി-22, കരിക്കണ്ടം-14, വട്ടച്ചല്പടി-21
മണര്‍കാട്-19, ചേലക്കുന്ന്-അഞ്ച്, നരിമറ്റം-17
മുണ്ടക്കയം-23, വണ്ടന്‍പതാല്‍ ഈസ്റ്റ്-ഏഴ്, അസംബനി-09
പള്ളിക്കത്തോട്-15, പള്ളിക്കത്തോട് സെന്‍ട്രല്‍ -14, മന്ദിരം -09
പാറത്തോട്-21, ചിറ്റടി -അഞ്ച്, വണ്ടന്‍പാറ-19
തലയോലപ്പറമ്പ്-17, തലപ്പാറ-എട്ട്, സിയോന്കവല-ഒമ്പത്
തിടനാട്-15, കാവുംകുളം-നാല്, പിണ്ണാക്കനാട്-10
തൃക്കൊടിത്താനം-22, ചാപ്രത്ത്പടി-ആറ്, ചാഞ്ഞോടി-15
വാഴൂര്‍-18, പാണപുഴ-മൂന്ന്, ഉള്ളായം-12
ഒരു വാര്‍ഡ് വീതം വര്‍ധിച്ച പഞ്ചായത്തുകള്‍-53
(പഞ്ചായത്ത്, ആകെ വാര്‍ഡ്, പുതിയ വാര്‍ഡിന്റെ പേര്, നമ്പര്‍ ക്രമത്തില്‍)
അയ്മനം-21, കൊമ്പനാല്‍-12
ആര്‍പ്പൂക്കര-17, പഞ്ചായത്ത്- ഏഴ്
അയര്‍ക്കുന്നം-21, പാറപ്പുറം-13
ഭരണങ്ങാനം -14, ചൂണ്ടച്ചേരി-ഏഴ്
ചെമ്പ്-16, വേമ്പനാട് -16
എലിക്കുളം-17, മഹാത്മ നഗര്‍-13
എരുമേലി-24, മണിപ്പുഴ-20
കടനാട്-15, വാളികുളം- ഒമ്പത്
കടപ്ലാമറ്റം-14, ഞരളപ്പുഴ-12
കടുത്തുരുത്തി-20, ഗവ. ഐടിഐ-13
കല്ലറ-14, കുരിശുപള്ളി ഭാഗം- ഏഴ്
കങ്ങഴ-16, കാഞ്ഞിരപ്പാറ-രണ്ട്
കാഞ്ഞിരപ്പള്ളി-24, കടമപ്പുഴ-22
കറുകച്ചാല്‍-17,കൊച്ചിക്കാല-11
കിടങ്ങൂര്‍-16, പുഞ്ചപ്പാടം-15
കൂട്ടിക്കല്‍-14, വെട്ടിക്കാനം-11
കോരുത്തോട്-14, അടുപ്പുകല്ലേല്‍ പടി- 05
കൊഴുവനാല്‍-14, മോനിപ്പള്ളി-നാല്
കുറവിലങ്ങാട്-15, കാളിയാര്‍ തോട്ടം-15
മണിമല-16, കറിക്കാട്ടൂര്‍ നോര്‍ത്ത്-16
മാഞ്ഞൂര്‍-19, കോതനല്ലൂര്‍ ടൗണ്‍ -ഒമ്പത്
മരങ്ങാട്ടുപള്ളി-15, മരങ്ങാട്ടുപള്ളി -ഒമ്പത്
മറവന്തുരുത്ത്-16, വടക്കേക്കാട്-15
മീനച്ചില്‍ -14, വിലങ്ങുപാറ- നാല്
മേലുകാവ്-14, കുരിശുങ്കല്‍-13
മൂന്നിലവ്-14, നരിമറ്റം- ഏഴ്
മുളക്കുളം-18, മനയ്ക്കപടി-18
മുത്തോലി-14, മുത്തോലി സൗത്ത്-11
നെടുംകുന്നം-16, തൊട്ടിക്കല്‍-16
ഞീഴൂര്‍-15, പിഎച്ച്സി ഭാഗം-15
പായിപ്പാട്-17, സിഎംഎസ് എല്‍പിഎസ്- 07
പാമ്പാടി-21, കുന്നേല്‍പീടിക -മൂന്ന്
പനച്ചിക്കാട്-24, സായിപ്പുകവല-17
പൂഞ്ഞാര്‍-14, പെരുനിലം വെസ്റ്റ്-14
പൂഞ്ഞാര്‍ തെക്കേക്കര-15, പാലത്തിങ്കല്‍-15
പുതുപ്പള്ളി-19, അങ്ങാടി-14
രാമപുരം-19, രാമപുരം ടൗണ്‍ ഈസ്റ്റ്-ഏഴ്
ടിവിപുരം-15, സരസ്വതികുളം-13
തീക്കോയി-14, പഞ്ചായത്ത് ജംഗ്ഷന്-13
തലനാട്-14, തലനാട് സെന്‍ട്രല്‍ -14
തലപ്പലം-14, ഇടകളമറ്റം-ആറ്
തലയാഴം-16, കരിയാര്‍ -14
തിരുവാര്‍പ്പ്19, ചെങ്ങളം കേളക്കരി-19
ഉദയനാപുരം-18, ആലിന്‍ചുവട്-15
ഉഴവൂര്‍-14, ചേറ്റുകുളം-11
വാകത്താനം-21, കറിക്കാട്ടുകുന്ന്-16,
വാഴപ്പള്ളി-22, ലിസ്യു-10
വെച്ചൂര്‍-14, ബണ്ട് റോഡ് -12
വെളിയന്നൂര്‍-14, കീരിപ്പേല്‍മല-ഒമ്പത്
വെള്ളാവൂര്‍-14, മൂങ്ങാനി -ഏഴ്
വെള്ളൂര്‍-17, പയ്യപ്പള്ളി-17
വിജയപുരം-20, മക്രോണി-12
മീനടം-14, വാര്‍ഡ്-12