കോട്ടയം ഡിടിപിസി ഡിജിറ്റൈസ്ഡ് പേയ്മെന്റ് ഉദ്ഘാടനം
1561943
Friday, May 23, 2025 11:32 PM IST
കോട്ടയം: ഡിടിപിസി കോട്ടയവും സൗത്ത് ഇന്ത്യൻ ബാങ്കും സഹകരിച്ച് ഇല്ലിക്കൽക്കല്ല്, അരുവിക്കുഴി തുടങ്ങി ജില്ലയിലെ എല്ലാ ഡിടിപിസി കേന്ദ്രങ്ങളിലും ഡിജിറ്റൈസ്ഡ് പേയ്മെന്റ് സംവിധാനം ജില്ലാ കളക്ടർ ജോൺ വി. സാമുവൽ ഉദ്ഘാടനം ചെയ്തു.
ഡിടിപിസി കോട്ടയം സെക്രട്ടറി ആതിര, സൗത്ത് ഇന്ത്യൻ ബാങ്ക് കോട്ടയം റീജണൽ ഹെഡ് വി.എൻ. പ്രദീപ്, ക്ലസ്റ്റർ ഹെഡ് സുനിറ്റ് മാത്യു, ബ്രാഞ്ച് മാനേജർ സബിത മുരളി, സ്റ്റാഫ് അംഗങ്ങളായ ജോർജ്, അഖിലേഷ്, ജിതിൻ, കരുൺ എന്നിവർ സംബന്ധിച്ചു.