കോ​ട്ട​യം: ക​ന​ത്ത മ​ഴ​യെ​ത്തു​ട​ര്‍ന്ന് വ​ട​വാ​തൂ​ര്‍-​മോ​സ്‌​കോ ബ​ണ്ട് റോ​ഡി​ല്‍ വെ​ള്ളം ക​യ​റി ഗ​താ​ഗ​തം ത​ട​സ​പ്പെ​ട്ടു. വ​ട​വാ​തൂ​രി​ലെ ക​ട​ത്തു​ക​ട​വ് മു​ത​ല്‍ മോ​സ്‌​കോ വ​രെ​യു​ള്ള പ്ര​ദേ​ശ​ത്തെ വി​വി​ധ ഭാ​ഗ​ങ്ങ​ളി​ലാ​ണ് റോ​ഡി​ല്‍ വെ​ള്ളം ക​യ​റി​യ​ത്.

പാ​ട​ശേ​ഖ​ര​ങ്ങ​ളോ​ട് ചേ​ര്‍ന്നു​ള്ള റോ​ഡാ​യ​തി​നാ​ല്‍ പാ​ട​ത്തെ വെ​ള്ളം കു​റ​യാ​തെ റോ​ഡി​ലെ വെ​ള്ളം ഇ​റ​ങ്ങി​ല്ലെ​ന്ന പ്ര​തി​സ​ന്ധി​യു​മു​ണ്ട്.

ജി​ല്ല​യി​ലെ ഗ്രാ​മീ​ണ ടൂ​റി​സം മേ​ഖ​ല എ​ന്ന നി​ല​യി​ല്‍ ഒ​ട്ടേ​റെ പേ​ര്‍ ഒ​ഴി​വു​നേ​രം ചെ​ല​വി​ടാ​നും വ​ട​വാ​തൂ​ര്‍ ബ​ണ്ട് റോ​ഡി​ന്‍റെ സൗ​ന്ദ​ര്യ കാ​ഴ്ച​ക​ള്‍ തേ​ടി എ​ത്താ​റു​ള്ള പ്ര​ദേ​ശ​വു​മാ​ണി​ത്. റോ​ഡി​ന്‍റെ സ​മീ​പ​വാ​സി​ക​ളും വെ​ള്ള​പ്പൊ​ക്ക ഭീ​ഷ​ണി​യി​ലാ​ണ്.