അടിസ്ഥാന സൗകര്യവികസനത്തിന് മുന്‍ഗണന നല്‍കണം: ചാണ്ടി ഉമ്മന്‍ എംഎല്‍എ
1563306
Thursday, May 29, 2025 7:06 AM IST
അകലക്കുന്നം: ഗ്രാമപ്രദേശങ്ങളുടെ അടിസ്ഥാന സൗകര്യവികസനത്തിന് പഞ്ചായത്ത് സംവിധാനങ്ങള്‍ മുന്‍ഗണന നല്‍കണമെന്ന് ചാണ്ടി ഉമ്മന്‍ എംഎല്‍എ അഭിപ്രായപ്പെട്ടു. ജില്ലാ പഞ്ചായത്ത് പദ്ധതിയില്‍ ജില്ലാ പഞ്ചായത്ത് മെംബര്‍ ജോസ്മോന് മുണ്ടയ്ക്കല്‍ അകലകുന്നം പഞ്ചായത്തിലെ പട്യാലിമറ്റം, നെല്ലിക്കുന്ന്, തച്ചിലങ്ങാട് വാര്‍ഡുകളിലായി അനുവദിച്ച 11 മിനിമാസ്റ്റ് ലൈറ്റുകളുടെ സ്വിച്ച് ഓണ്‍ കര്‍മ്മം നിര്‍വഹിക്കുകയായിരുന്നു ചാണ്ടി ഉമ്മന്‍.
ജില്ലാ പഞ്ചായത്ത് പദ്ധതിയില്‍ ഉള്‍പ്പെടുത്തി ജില്ലാ പഞ്ചായത്ത് മെംബര്‍ ജോസ്മോന് മുണ്ടയ്ക്കല്‍ മുഖേന അനുവദിച്ച ഫണ്ട് ഉപയോഗിച്ച് പഞ്ചായത്തില്‍ 20 മിനിമാസ്റ്റ് ലൈറ്റുകള്‍ സ്ഥാപിച്ചത് മാതൃകാപരമായ പ്രവര്‍ത്തനമാണെന്നും അദ്ദേഹം പറഞ്ഞു.
പഞ്ചായത്ത് പ്രസിഡന്റ് സിന്ധു അനില്‍കുമാര്‍ അധ്യക്ഷത വഹിച്ചു. ജില്ലാ പഞ്ചായത്ത് മെംബര്‍ ജോസ്മോന് മുണ്ടയ്ക്കല്‍ മുഖ്യപ്രഭാഷണം നടത്തി. ഫാ. തോമസ് ഓലായത്തില്‍, ഫാ. ജോണ്‍ കൂറ്റാരപ്പള്ളില്‍, സ്വാമി വിശുദ്ധാനന്ദ മഹാരാജ്, രാമചന്ദ്രന്‍നായര്‍ കുന്നത്ത്,
പഞ്ചായത്ത് മെംബര്‍മാരായ ബെന്നി വടക്കേടം, മാത്യുക്കുട്ടി കൈമരപ്ലാക്കല്‍, ശ്രീലത ജയന്, സീമ പ്രകാശ്, എം.എസ്. വിജയന്, കുര്യാച്ചന് കോടിക്കുളം, ബെന്നി കോട്ടേപ്പള്ളി തുടങ്ങിയവര്‍ പ്രസംഗിച്ചു.