കോ​ട്ട​യം: ദ്വി​ശ​താ​ബ്ദി പി​ന്നി​ട്ട കോ​ട്ട​യം സി​എം​എ​സ് കോ​ള​ജി​നെ ഇ​നി വ​നി​താ പ്രി​ന്‍​സി​പ്പ​ല്‍ ന​യി​ക്കും. 2024 മു​ത​ല്‍ പ്രി​ന്‍​സി​പ്പ​ല്‍ ഇ​ന്‍ ചാ​ര്‍​ജ് പ​ദ​വി വ​ഹി​ച്ചി​രു​ന്ന ഡോ. ​അ​ഞ്ജു ശോ​ശ​ന്‍ ജോ​ര്‍​ജി​നെ​യാ​ണു പ്രി​ന്‍​സി​പ്പ​ലാ​യി നി​യ​മി​ച്ചി​രി​ക്കു​ന്ന​ത്. സി​എം​എ​സ് കോ​ള​ജി​ന്‍റെ ആ​ദ്യ വ​നി​താ പ്രി​ന്‍​സി​പ്പ​ലാ​ണ് ഇം​ഗ്ലീ​ഷ് വി​ഭാ​ഗം പ്ര​ഫ​സ​റാ​യ ഡോ. ​അ​ഞ്ജു ശോ​ശ​ന്‍ ജോ​ര്‍​ജ്.

2007ല്‍ ​ഇം​ഗ്ലീ​ഷ് വി​ഭാ​ഗം അ​സി​സ്റ്റ​ന്‍റ് പ്ര​ഫ​സ​റാ​യി​ട്ടാ​ണു കോ​ള​ജി​ലെ​ത്തു​ന്ന​ത്. ചെ​ന്നൈ ക്രി​സ്ത്യ​ന്‍ കോ​ള​ജി​ല്‍​നി​ന്നും ബി​രു​ദ പ​ഠ​ന​വും സ്റ്റെ​ല്ല മേ​രീ​സ് കോ​ള​ജി​ല്‍​നി​ന്നും ബി​രു​ദാ​ന​ന്ത​ര ബി​രു​ദ​വും നേ​ടി​യ ഡോ. ​അ​ഞ്ജു മ​ധു​ര കാ​മ​രാ​ജ് യൂ​ണി​വേ​ഴ്‌​സി​റ്റി​യി​ല്‍​നി​ന്ന് എം​ഫി​ലും നേ​ടി. കേ​ര​ള സ​ര്‍​വ​ക​ലാ​ശാ​ല​യി​ല്‍​നി​ന്നും ഓ​ട്ടി​സം സ്റ്റ​ഡീ​സി​ല്‍ പി​എ​ച്ച്ഡി​യും നേ​ടി.

അ​ഞ്ജുവിന്‍റെ അ​ച്ഛ​ന്‍ പ്ര​ഫ. ജോ​ര്‍​ജ് കു​ര്യ​ന്‍ സി​എം​എ​സ് കോ​ള​ജി​ന്‍റെ ച​രി​ത്ര​വ​കു​പ്പ് മേ​ധാ​വി​യും വൈ​സ് പ്രി​ന്‍​സി​പ്പ​ലു​മാ​യി​രു​ന്നു. അ​മ്മ പ്ര​ഫ. ലൈ​സ വ​ര്‍​ക്കി മാ​വേ​ലി​ക്ക​ര ബി​ഷ​പ് മൂ​ര്‍ കോ​ള​ജി​ല്‍ ഫി​സി​ക്‌​സ് വ​കു​പ്പ് മേ​ധാ​വി​യാ​യി​രു​ന്നു. ഭ​ര്‍​ത്താ​വ് ബി​നു ജേ​ക്ക​ബ് കൊ​ച്ചി ടാ​റ്റ ക​ണ്‍​സ​ള്‍​ട്ട​ന്‍റാ​ണ്. മ​ക്ക​ള്‍: ജോ​ഹാ​ന്‍, നേ​ഹ.