കോ​ട്ട​യം: കാ​ൻ​സ​ർ പ്ര​തി​രോ​ധ പ്ര​വ​ർ​ത്ത​ന​ത്തി​ന്‍റെ ഭാ​ഗ​മാ​യി സം​സ്ഥാ​ന ആ​രോ​ഗ്യ വ​കു​പ്പ് ന​ട​പ്പി​ലാ​ക്കു​ന്ന ആ​രോ​ഗ്യം ആ​ന​ന്ദം അ​ക​റ്റാം അ​ർ​ബു​ദം ജ​ന​കീ​യ കാ​മ്പ​യി​ന്‍റെ ര​ണ്ടാം ഘ​ട്ട​വും ലോ​ക പു​ക​യി​ല വി​രു​ദ്ധ​ദി​നാ​ച​ര​ണ​വും ജി​ല്ല​യി​ൽ സം​ഘ​ടി​പ്പി​ക്കും.

31ന് ​രാ​വി​ലെ ഒ​മ്പ​തി​ന് കോ​ട്ട​യം സി​എം​എ​സ് കോ​ള​ജ് ഗ്രേ​റ്റ് ഹാ​ളി​ൽ ന​ട​ക്കു​ന്ന പ​രി​പാ​ടി മ​ന്ത്രി വി.​എ​ൻ. വാ​സ​വ​ൻ ഉ​ദ്ഘാ​ട​നം ചെ​യ്യും. തി​രു​വ​ഞ്ചൂ​ർ രാ​ധാ​കൃ​ഷ്ണ​ൻ എം​എ​ൽ​എ അ​ധ്യ​ക്ഷ​ത വ​ഹി​ക്കും. ജി​ല്ലാ ക​ള​ക്ട​ർ ജോ​ൺ വി. ​സാ​മു​വ​ൽ മു​ഖ്യ​തി​ഥി​യാ​കും. ന​ഗ​ര​സ​ഭാ​ധ്യ​ക്ഷ ബി​ൻ​സി സെ​ബാ​സ്റ്റ്യ​ൻ മു​ഖ്യ​പ്ര​ഭാ​ഷ​ണം ന​ട​ത്തും.

ജി​ല്ലാ അ​സി​സ്റ്റ​ന്‍റ് എ​ക്‌​സൈ​സ് ക​മ്മീ​ഷ​ണ​ർ എം. ​സൂ​ര​ജ്, നാ​ർ​ക്കോ​ട്ടി​ക് സെ​ൽ ഡി​വൈ​എ​സ്പി കെ.​ജെ. തോ​മ​സ്, ഡോ. ​പി.​എ​സ്. ശ​ബ​രി​നാ​ഥ്, ഡോ. ​പി.​ആ​ർ. സോ​ന, ഡോ.​എ​ൻ. പ്രി​യ, ഡോ. ​വ്യാ​സ് സു​കു​മാ​ര​ൻ എ​ന്നി​വ​ർ പ​ങ്കെ​ടു​ക്കും.