മിഷന്‍ലീഗ് കടുത്തുരുത്തി മേഖല ജൂണിയര്‍ ക്യാമ്പും പാലാ രൂപത പ്ലാറ്റിനം ജൂബിലി ടീനേജേഴ്സ് ഗാതറിംഗും
1563311
Thursday, May 29, 2025 7:21 AM IST
കടുത്തുരുത്തി: മിഷന്‍ലീഗ് കടുത്തുരുത്തി മേഖല ജൂണിയര്‍ ക്യാമ്പും പാലാ രൂപത പ്ലാറ്റിനം ജൂബിലി ടീനേജേഴ്സ് ഗാതറിംഗും മോൻസ് ജോസഫ് എംഎൽഎ ഉദ്ഘാടനം ചെയ്തു. കടുത്തുരുത്തി സെന്റ് മേരീസ് ഫൊറോന താഴത്തുപള്ളി വികാരി ഫാ. മാത്യു ചന്ദ്രന്‍കുന്നേല്‍ അധ്യക്ഷത വഹിച്ചു.
താഴത്തുപള്ളി സഹവികാരിമാരായ ഫാ. ജോണ്‍ നടുത്തടം, ഫാ. ഏബ്രഹാം പെരിയപ്പുറം, വി.സി. വര്‍ഗീസ് വേഴപ്പറമ്പില്‍, മനോജ് ജോസഫ് പുലിയിരിക്കുംതടം, ജോയ്സി ജോസഫ് അത്തിക്കാട്ട്, മാത്യു പൈലോ കോച്ചേരില്‍, ദിയ മേരി ജോസഫ് പെരുമന, ഡെയ്സ് ജെന്സണ് എത്തലില്‍ എന്നിവര്‍ പ്രസംഗിച്ചു.
പിതൃവേദി യൂണിറ്റിന്റെ നേതൃത്വത്തില്‍ ഈ വര്‍ഷം എസ്എസ്എല്‍സി, പ്ലസ് ടു പരീക്ഷകളില്‍ സ്റ്റേറ്റ് സിലബസില്‍ എല്ലാ വിഷയങ്ങള്‍ക്കും എ പ്ലസ് നേടിയവരെയും സിബിഎസ്ഇ, ഐസിഎസ്ഇ സിലബസില്‍ 90 ശതമാനത്തിലധികം മാര്‍ക്ക് നേടിയവരെയും യോഗത്തില്‍ ആദരിച്ചു.