ട്രാന്‍സ്ഫോര്‍മറിന്റെ തുരുമ്പിച്ച സംരക്ഷണവേലിയില്‍ വള്ളിച്ചെടികള്‍
1563319
Thursday, May 29, 2025 7:21 AM IST
പെരുമ്പനച്ചി: മാടപ്പള്ളി പഞ്ചായത്തില്‍ 17-ാം വാര്‍ഡില്‍ പെരുമ്പനച്ചി മുല്ലശേരി ഭാഗത്ത് റോഡരികിലുള്ള ട്രാന്‍സ്ഫോമറിന്റെ സംരക്ഷണ വേലി തുരുന്പിച്ചു ജീര്ണാവസ്ഥയില്. സ്കൂള്‍ കുട്ടികള്‍ ഉള്‍പ്പടെ നിരവധിയാളുകള്‍ സഞ്ചരിക്കുന്ന റോഡാണിത്. വേലിക്കെട്ടില്‍ കാട്ടുചെടികള്‍ വളര്‍ന്നുപന്തലിച്ച നിലയിലാണ്.
പാടത്തിനരികിലുള്ള ഈ ട്രാന്‍സ്ഫോര്‍മര്‍ മഴക്കാലത്ത് അപകടഭീഷണിയിലാണ്. ട്രാന്‍സ്ഫോർമറിന്റെ സംരക്ഷണത്തിന് പുതിയ വേലി നിര്‍മിക്കണമെന്ന് യൂത്ത് കോണ്‍ഗ്രസ് ചങ്ങനാശേരി ബ്ലോക്ക് ജനറല്‍ സെക്രട്ടറി ടോണി കുട്ടംപേരൂര്‍ ആവശ്യപ്പെട്ടു.