മു​ണ്ട​ക്ക​യം ഈ​സ്റ്റ്: വ്യാ​പാ​രി വ്യ​വ​സാ​യി ഏ​കോ​പ​ന സ​മി​തി മു​ണ്ട​ക്ക​യം ഈ​സ്റ്റ് യൂ​ണി​റ്റ് വാ​ർ​ഷി​ക പൊ​തു​യോ​ഗ​വും കു​ടും​ബ സം​ഗ​മവും ന​ട​ത്തി. 35ാം മൈ​ൽ ഡി ​പോ​ൾ പ​ബ്ലി​ക് സ്കൂ​ൾ ഓ​ഡി​റ്റോ​റി​യ​ത്തി​ൽ ന​ട​ന്ന സ​മ്മേ​ള​നം സ​മി​തി ഇ​ടു​ക്കി ജി​ല്ലാ പ്ര​സി​ഡ​ന്‍റ് സ​ണ്ണി പൈ​മ്പള്ളി​ൽ ഉ​ദ്ഘാ​ട​നം ചെ​യ്തു. യൂ​ണി​റ്റ് പ്ര​സി​ഡ​ന്‍റ് ജേ​ക്ക​ബ് സി. ​ക​ലൂ​ർ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു.

ജി​ല്ലാ സെ​ക്ര​ട്ട​റി ന​ജീ​ബ് ഇ​ല്ല​ത്തു​പ​റ​മ്പി​ൽ മു​ഖ്യ​പ്ര​ഭാ​ഷ​ണം ന​ട​ത്തി. ഇ​ടു​ക്കി ജി​ല്ലാ പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് രാ​രി​ച്ച​ൽ നീ​റ​ണാകു​ന്നേ​ലി​ന് സ്വീ​ക​ര​ണം ന​ൽ​കി. ബേ​ബി സെ​ബാ​സ്, ജയിം​സ് മു​ള്ളൂ​ർ, ജി​ല്ലാ പ​ഞ്ചാ​യ​ത്തം​ഗം കെ.​ടി. ബി​നു, പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റു​മാ​രാ​യ മോ​ളി ഡോ​മി​നി​ക്, നി​ജി​നി ഷം​സു​ദീ​ൻ, പി.​എം. റ​ഷീ​ദ്, പെ​രു​വ​ന്താ​നം പോ​ലീ​സ് എ​സ്എ​ച്ച്ഒ ത്രി​ദീ​പ് ച​ന്ദ്ര​ൻ, ഫാ. ​സോ​ജി തോ​മ​സ് ക​ന്നാ​ലി​ൽ, ഫാ. ​ദീ​പു ആ​ന്‍റ​ണി പു​ത്ത​ൻ​പു​ര​യ്ക്ക​ൽ എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.

ച​ട​ങ്ങി​ൽ പ്ര​മു​ഖ പ്ലാ​ന്‍റ​ർ ജോ​സ​ഫ് മൈ​ക്കി​ൾ ക​ള്ളി​വ​യ​ലി​ൽ, ഡി ​പോ​ൾ സ്കൂ​ൾ ഡ​യ​റ​ക്ട​ർ ഫാ. ​വ​ർ​ഗീ​സ് പു​ളി​ക്ക​ൻ എ​ന്നി​വ​രെ​യും വി​വി​ധ പ​രീ​ക്ഷ​ക​ളി​ൽ ഉ​ന്ന​ത വി​ജ​യം നേ​ടി​യ വി​ദ്യാ​ർ​ഥി​ക​ളെ​യും സി​വി​ൽ സ​ർ​വീ​സ​സ് ജേ​താ​ക്ക​ളെ​യും അ​നു​മോ​ദി​ച്ചു.