ഐഎച്ച്ആര്‍ഡി കോളജ്: കെട്ടിടനിർമാണത്തിന് ഒരു കോടി അനുവദിക്കുമെന്ന്
1563401
Thursday, May 29, 2025 11:50 PM IST
കാഞ്ഞിരപ്പള്ളി: ഐഎച്ച്ആര്‍ഡി കോളജിനായി എംഎല്‍എ ഫണ്ടില്‍നിന്ന് അനുവദിക്കുന്ന തുക വിനിയോഗിച്ച് കെട്ടിടനിര്‍മാണം ആരംഭിക്കാന്‍ കോളജ് വികസനസമിതിയില്‍ തീരുമാനം. പൊതുവിദ്യാഭ്യാസ വകുപ്പ് കോളജിന് കെട്ടിടം നിര്‍മിക്കുന്നതിന് 50 സെന്റ് സ്ഥലം നല്‍കിയിരുന്നു. ഈ സ്ഥലത്താണ് കെട്ടിടം നിര്‍മിക്കുന്നത്. ആദ്യ ഘട്ടത്തില്‍ എംഎല്‍എ ഫണ്ടില്‍ ഒരു കോടി രൂപ അനുവദിക്കുമെന്ന് ചീഫ് വിപ്പ് ഡോ. എന്‍. ജയരാജ് പറഞ്ഞു.
ഒന്നാം നില പൂര്‍ത്തിയാക്കിയ ശേഷം ഐച്ച്ആര്‍ഡിയുടെ അടക്കം ഫണ്ട് ലഭ്യമാക്കുന്നതിനുള്ള ശ്രമങ്ങള്‍ നടത്തുമെന്ന് എംഎല്‍എ പറഞ്ഞു. നിര്‍മാണം സമയബന്ധിതമായി പൂര്‍ത്തിയാക്കുന്നതിന് കോളജ് വികസനസമിതിയെ ചുമതലപ്പെടുത്തി. ചീഫ് വിപ്പ് ഡോ. എന്‍. ജയരാജ് യോഗം ഉദ്ഘാടനം ചെയ്തു. ബ്ലോക്ക് പഞ്ചായത്തംഗം ഷക്കീല നസീര്‍, പഞ്ചായത്തംഗങ്ങളായ പി.എ. ഷെമീര്‍, ബിജു ചക്കാല, കോളജ് പ്രിന്‍സിപ്പല്‍ എസ്. സുരേഷ് കുമാര്‍ തുടങ്ങിയവര്‍ പ്രസംഗിച്ചു.