പാ​ലാ: സ​ഹ​ക​ര​ണ രം​ഗ​ത്ത് അ​ര​നൂ​റ്റാ​ണ്ട് പൂ​ര്‍​ത്തി​യാ​ക്കി​യ അ​ഡ്വ. ജോ​സ​ഫ് മ​ണ്ഡ​പ​ത്തി​നെ പാ​ലാ മാ​ര്‍​ക്ക​റ്റിം​ഗ് സൊ​സൈ​റ്റി​യു​ടെ ആ​ഭി​മു​ഖ്യ​ത്തി​ല്‍ അ​നു​മോ​ദി​ക്കും.

ഇ​ന്നു രാ​വി​ലെ 11ന് ​പാ​ലാ മു​ണ്ടു​പാ​ലം അ​ഞ്ചേ​രി​ല്‍ പ​വ​ലി​​യ​നി​ല്‍ ന​ട​ക്കു​ന്ന അ​നു​മോ​ദ​ന സ​മ്മേ​ള​നം ജോ​സ് കെ.​ മാ​ണി എം​പി ഉ​ദ്ഘാ​ട​നം ചെ​യ്യും. മ​ന്ത്രി റോ​ഷി അ​ഗ​സ്റ്റിന്‍ അ​ഡ്വ. ജോ​സ​ഫ് മ​ണ്ഡ​പ​ത്തി​ലി​നെ ആ​ദ​രി​ക്കും. പാ​ലാ മാ​ര്‍​ക്ക​റ്റിം​ഗ് സ​ഹ​ക​ര​ണസം​ഘം പ്ര​സി​ഡ​ന്‍റ് സ​ണ്ണി അ​ഗ​സ്റ്റി​ന്‍ പൊ​രു​ന്ന​ക്കോ​ട്ട് അ​ധ്യ​ക്ഷ​ത വ​ഹി​ക്കും.

മാ​ര്‍​ക്ക​റ്റ് ഫെ​ഡ് ചെ​യ​ര്‍​മാ​ന്‍ അ​ഡ്വ. സോ​ണി സെ​ബാ​സ്റ്റ്യ​ന്‍, അ​ഡ്വ. ജോ​യി ന​ടു​ക്ക​ര, മു​നി​സി​പ്പ​ല്‍ ചെ​യ​ര്‍​മാ​ന്‍ തോ​മ​സ് പീ​റ്റ​ര്‍, പ്ര​ഫ.​ ലോ​പ്പ​സ് മാ​ത്യു, ലാ​ലി​ച്ച​ന്‍ ജോ​ര്‍​ജ്, അ​ഡ്വ. വി.​ടി. തോ​മ​സ്, അ​ഡ്വ.​ എ​സ്. ജ​യ​സൂ​ര്യ​ന്‍, അ​ഡ്വ. ജോ​സ് ടോം, ​ഫി​ലി​പ്പ് കു​ഴി​കു​ളം, ബേ​ബി ഉ​ഴു​ത്തു​വാ​ല്‍, ടോ​ബി​ന്‍ കെ. ​അ​ല​ക്‌​സ്, രാ​ജേ​ഷ് വാ​ളി​പ്ലാ​ക്ക​ല്‍, സം​ഘം വൈ​സ് പ്ര​സി​ഡ​ന്‍റ് ബെ​ന്നി ഈ​രൂ​രി​ക്ക​ല്‍, സു​ല​ഭ ഹൈ​പ്പ​ര്‍ മാ​ര്‍​ക്ക​റ്റ് ജ​ന​റ​ല്‍ മാ​നേ​ജ​ര്‍ ഷാ​ജി ജോ​സ​ഫ് തു​ട​ങ്ങി​യ​വ​ര്‍ പ്ര​സം​ഗി​ക്കും. അ​ഡ്വ. ജോ​സ​ഫ് മ​ണ്ഡ​പം മ​റു​പ​ടി പ്ര​സം​ഗം ന​ട​ത്തും.

മീ​ന​ച്ചി​ല്‍ സ​ഹ​ക​ര​ണ ബാ​ങ്ക് പ്ര​സി​ഡ​ന്‍റ്, പാ​ലാ മാ​ര്‍​ക്ക​റ്റിം​ഗ് സ​ഹ​ക​ര​ണ സം​ഘം പ്ര​സി​ഡ​ന്‍റ്, മീ​ന​ച്ചി​ല്‍ റ​ബ​ര്‍ മാ​ര്‍​ക്ക​റ്റിം​ഗ് സ​ഹ​ക​ര​ണ സം​ഘം ഡ​യ​റ​ക്ട​ര്‍, പാ​ലാ മാ​ര്‍​ക്ക​റ്റിം​ഗ് സ​ഹ​ക​ര​ണ സം​ഘം ഡ​യ​റ​ക്ട​ര്‍, മാ​ര്‍​ക്ക​റ്റ് ഫെ​ഡ് കൊ​ച്ചി ഡ​യ​റ​ക്ട​ര്‍, സു​ല​ഭ മാ​ര്‍​ക്ക​റ്റിം​ഗ് പ്രൈ​വ​റ്റ് ലി​മി​റ്റ​ഡ് ഡ​യ​റ​ക്ട​ര്‍ എ​ന്നീ നി​ല​ക​ളി​ല്‍ സ​ഹ​ക​ര​ണ​രം​ഗ​ത്ത് ത​ന​താ​യ വ്യ​ക്തി​മു​ദ്ര പ​തി​പ്പി​ച്ച​തി​ന്‍റെ അം​ഗീ​കാ​ര​മാ​യാ​ണ് അ​ഡ്വ. ജോ​സ​ഫ് മ​ണ്ഡ​പ​ത്തി​ലി​ന് ആ​ദ​ര​വ് ന​ല്കു​ന്ന​തെ​ന്ന് പാ​ലാ മാ​ര്‍​ക്ക​റ്റിം​ഗ് സ​ഹ​ക​ര​ണ സം​ഘം പ്ര​സി​ഡ​ന്‍റ് സ​ണ്ണി പൊ​രു​ന്ന​ക്കോ​ട്ട്, വൈ​സ് പ്ര​സി​ഡ​ന്‍റ് ബെ​ന്നി ഈ​രൂ​രി​ക്ക​ല്‍, ജി​ല്ലാ പ​ഞ്ചാ​യ​ത്ത് മെംബ​ര്‍ രാ​ജേ​ഷ് വാ​ളി​പ്ലാ​ക്ക​ല്‍, ജ​ന​റ​ല്‍ മാ​നേ​ജ​ര്‍ ഷാ​ജി ജോ​സ​ഫ്, മാ​നേ​ജിം​ഗ് ഡ​യ​റ​ക്ട​ര്‍ ഏ​ബ്ര​ഹം തോ​മ​സ് എ​ന്നി​വ​ര്‍ പ​ത്ര​സ​മ്മേ​ള​ന​ത്തി​ല്‍ അ​റി​യി​ച്ചു.