നെല്ലാപ്പാറ സെന്റ് മേരീസ് ഇടവക സുവർണ ജൂബിലി ആഘോഷങ്ങൾക്കു തുടക്കമായി
1563409
Thursday, May 29, 2025 11:50 PM IST
മൂന്നിലവ്: അൻപതാം വർഷത്തിലേയ്ക്ക് പ്രവേശിച്ച നെല്ലാപ്പാറ സെന്റ് മേരീസ് പള്ളിയുടെ സുവർണ ജൂബിലി ആഘോഷങ്ങൾക്കു തുടക്കമായി. രൂപത പ്രോട്ടോ സിഞ്ചെല്ലൂസ് മോൺ. ഡോ. ജോസഫ് തടത്തിൽ ആഘോഷമായ വിശുദ്ധ കുർബാന അർപ്പിച്ചു ജൂബിലി ദീപം തെളിച്ചു.
വികാരി ഫാ. ജോർജ് ഈറ്റയ്ക്കകുന്നേൽ, ഫാ. ജേക്കബ് വടക്കേൽ ഒസിഡി, കൈക്കാരന്മാരായ സിബി തോമസ് കുന്നത്ത്, തോമസ് ജോർജ് കളപ്പുരയ്ക്കൽപറമ്പിൽ,അബിൻ അലക്സ് കുരുവിനാക്കുന്നേൽ, യോഗപ്രധിനിധികൾ തുടങ്ങിയവർ പങ്കെടുത്തു.
രൂപത പ്ലാറ്റിനം ജൂബിലിയുടെ ഭാഗമായി ഇടവകയിലെ 70 വയസിനു മുകളിൽ പ്രായമുള്ളവരുടെ സംഗമം നടത്തി ആദരിച്ചു. മൂന്നാം ക്ലാസുവരെ പഠിക്കുന്നവരുടെ സംഗമം നടത്തി മധുരം വിതരണം ചെയ്തു.
ഇടവകയിലെ എല്ലാ കുടുംബങ്ങളിലും തെളിക്കാനുള്ള ജൂബിലി ദീപവും ജൂബിലി വർഷ പ്രാർഥനയും വിതരണം ചെയ്തു.