പാലംപണി വിലയിരുത്തി
1563411
Thursday, May 29, 2025 11:50 PM IST
കൊഴുവനാല്‍: പ്രതികൂല കാലാവസ്ഥ മൂലം നിര്‍മാണം വൈകുന്ന കൊഴുവനാല്‍ പഞ്ചായത്ത് അഞ്ചാം വാര്‍ഡിലെ മളോല കടവില്‍ നിര്‍മിക്കുന്ന താത്കാലിക പാലത്തിന്റെ പണികള്‍ മാണി സി. കാപ്പന് എംഎല്‍എ വിലയിരുത്തി. പ്രദേശവാസികളുടെ ബുദ്ധിമുട്ടും സ്കൂള്‍ സീസണ് ആരംഭിക്കുന്നതും കണക്കിലെടുത്താണ് താത്കാലിക പാലം നിര്‍മിക്കാന്‍ തീരുമാനമെടുത്തത്. ആസ്തി വികസന ഫണ്ടില്‍നിന്നു പാലം നിര്‍മാണത്തിനായി 65 ലക്ഷം രൂപ എംഎല്‍എ അനുവദിച്ചിരുന്നു.
രണ്ടു ദിവസം കൊണ്ട് നടപ്പാലത്തിന്റെ പണികള്‍ പൂര്‍ത്തീകരിക്കുമെന്ന് കോണ്ട്രാക്ടര് എംഎല്‍എക്ക് ഉറപ്പ് നല്കി. പഞ്ചായത്ത് മെംബര്‍ മഞ്ചു ദിലീപ്, ബാങ്ക് ബോര്‍ഡ് മെംബര്‍ ടി.സി. ശ്രീകുമാര്‍ എന്നിവരോടൊപ്പം നിരവധി പ്രദേശവാസികളും സന്നിഹിതരായിരുന്നു.