കു​റ​വി​ല​ങ്ങാ​ട്: കോ​ഴാ​യി​ലെ ജി​ല്ലാ കൃ​ഷി​ത്തോ​ട്ട​ത്തി​ൽ പു​തി​യ ട്രാ​ക്ടറെ​ത്തി. ജി​ല്ലാ പ​ഞ്ചാ​യ​ത്ത് ഫ​ണ്ട് വി​നി​യോ​ഗി​ച്ച് വാ​ങ്ങി​യ ട്രാ​ക്ട​റാ​ണ് ക​ഴി​ഞ്ഞ​ദി​വ​സം ഫാ​മി​ലെ​ത്തി​യ​ത്. 12.8 ല​ക്ഷം രൂ​പ വി​നി​യോ​ഗി​ച്ചാ​ണ് ട്രാ​ക്ടർ വാ​ങ്ങി​യ​ത്.

ട്രാ​ക്ട​റിന്‍റെ പ്ര​വ​ർ​ത്ത​നോദ്ഘാടനം ജി​ല്ലാ പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് ഹേ​മ​ല​ത പ്രേം​സാ​ഗ​ർ നി​ർ​വ​ഹി​ച്ചു. ജി​ല്ലാ പ​ഞ്ചാ​യ​ത്ത് സ്റ്റാ​ൻ​ഡിം​ഗ് ക​മ്മി​റ്റി അ​ധ്യ​ക്ഷ മ​ഞ്ജു സു​ജി​ത് അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു.
ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് രാ​ജു ജോ​ൺ, ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്തം​ഗം പി.​സി. കു​ര്യ​ൻ, പ​ഞ്ചാ​യ​ത്തം​ഗം സ​ന്ധ്യ സ​ജി​കു​മാ​ർ, പ്രി​ൻ​സി​പ്പ​ൽ കൃ​ഷി ഓ​ഫീ​സ​ർ ജോ ​ജോ​സ്, ഫാം ​സൂ​പ്ര​ണ്ട് ഹ​ണി ലി​സ ചാ​ക്കോ, കൃ​ഷി ഓ​ഫീ​സ​ർ​മാ​രാ​യ അ​ല​ൻ സി. ​ആ​ന്‍റ​ണി, വി. ​വി​ദ്യ, തൊ​ഴി​ലാ​ളി ​യൂ​ണി​യ​ൻ ഭാ​ര​വാ​ഹി​ക​ൾ തു​ട​ങ്ങി​യ​വ​ർ പ്ര​സം​ഗി​ച്ചു.