കൈ​പ്പു​ഴ: ഇ​ന്ന​ലെ വൈ​കു​ന്നേ​ര​മു​ണ്ടാ​യ ശ​ക്ത​മാ​യ കാ​റ്റി​ലും മ​ഴ​യി​ലും ര​ണ്ട് കൂ​റ്റ​ൻ തേ​ക്കു മ​ര​ങ്ങ​ൾ ക​ട​പു​ഴ​കി വീ​ണ് വീ​ടി​ന്‍റെ മേ​ൽ​ക്കു​ര​യി​ലെ ഓ​ടു​ക​ൾ ത​ക​ർ​ന്നു. ര​ണ്ട് ഇ​ല​ക്‌​ട്രി​ക് പോ​സ്റ്റു​ക​ൾ ഒ​ടി​ഞ്ഞു​വീ​ണു. കൈ​പ്പു​ഴ കു​രി​ശു​പ​ള്ളി​ക്ക് സ​മീ​പം ക​ല്ലു​വേ​ലി റോ​ഡി​ൽ മെ​ത്താ​ന​ത്ത് റി​ങ്കു​വി​ന്‍റെ വീ​ടി​നു മു​ക​ളി​ലാ​ണ് ര​ണ്ട് കൂ​റ്റ​ൻ തേ​ക്കു​മ​ര​ങ്ങ​ൾ മ​ര​ങ്ങ​ൾ ക​ട​പു​ഴ​കി വീ​ണ​ത്.

എ​ന്നാ​ൽ, വീ​ട്ടി​ലു​ണ്ടാ​യി​രു​ന്ന കു​ട്ടി​ക​ള​ട​ക്ക​മു​ള്ള​വ​ർ​ക്ക് അ​പ​ക​ട​മു​ണ്ടാ​യി​ല്ല. തേ​ക്കു​മ​ര​ങ്ങ​ൾ വൈ​ദ്യു​തി ലൈ​നി​ലും പ​തി​ച്ച​തി​നാ​ൽ ര​ണ്ട് ഇ​ല​ക്‌​ട്രി​ക് പോ​സ്റ്റു​ക​ളും ഒ​ടി​ഞ്ഞു. കാ​ഞ്ഞി​ര​പ്പ​ള്ളി ഫ​യ​ർ​ഫോ​ഴ്സ് ഓ​ഫീ​സി​ലെ ജീ​വ​ന​ക്കാ​ര​നാ​ണ് റി​ങ്കു.