പെരുമഴക്കാലം... ഓടിക്കൊണ്ടിരുന്ന എയ്സിനു മുകളിലേക്ക് വൈദ്യുതിപോസ്റ്റ് വീണു
1563607
Friday, May 30, 2025 7:00 AM IST
ചിങ്ങവനം: പാത്താമുട്ടത്ത് ഓടിക്കൊണ്ടിരുന്ന എയ്സിന് മുകളിലേക്ക് വൈദ്യുതി പോസ്റ്റ് മറിഞ്ഞു വീണു. ഡ്രൈവറും കൂടെയുണ്ടായിരുന്ന ആളും അത്ഭുതകരമായി രക്ഷപ്പെട്ടു. ഇന്നലെ ഉച്ചകഴിഞ്ഞ് രണ്ടിന് പാത്താമുട്ടം സെന്റ് ഗിറ്റ്സ് കോളജിനു മുന്നിലാണ് അപകടം.
ചിങ്ങവനം സിപി സ്റ്റോറില്‍ നിന്നും പാത്താമുട്ടം ഭാഗത്തുള്ള കടകളില്‍ സാധനങ്ങള്‍ വിതരണം ചെയ്യാന്‍ പോകുമ്പോഴാണ് അപകടം. പോസ്റ്റ് വീണ ഉടൻ വാഹനം നിര്‍ത്തി ഡ്രൈവർ നിഖിലും കൂടെയുണ്ടായിരുന്ന പ്രദീപും പുറത്തേക്ക് ചാടി. വാഹനത്തിന്റെ മുൻഭാഗം തകർന്നു. അപകടത്തെത്തുടര്‍ന്ന് പ്രദേശത്തെ വൈദ്യുതിവിതരണം നിലച്ചു.