ഗതാഗതം തടസപ്പെട്ടു
1563609
Friday, May 30, 2025 7:00 AM IST
മണര്‍കാട്: മണര്‍കാട് കോളജ് ജംഗ്ഷനില്‍ പൂവാകമരം റോഡിലേക്കു വീണു. ശിഖരങ്ങള്‍ പിക്കപ്പ് വാനിനു മുകളിലേക്കാണു വീണത്. 11 കെവി ലൈനുകള്‍ റോഡിലേക്കു പതിച്ചു. ഇന്നലെ രാവിലെ 10.25 നായിരുന്നു അപകടം. മണര്‍കാട് പഞ്ചായത്ത് പ്രസിഡന്റ് കെ.സി. ബിജുവിന്റെ നേതൃത്വത്തില്‍ നാട്ടുകാരും ഫയര്‍ ഫോഴ്സ് ഉദ്യോഗസ്ഥരും ചേര്‍ന്നു മരം മുറിച്ചുനീക്കി.
മരത്തിന്റെ ശിഖരങ്ങള്‍ വീണതു മൂലം സമീപത്തെ കടയുടെ ഷീറ്റുകള്‍ക്ക് കേടുപാടുകള്‍ സംഭവിച്ചു. മരംവീണ സമയത്ത് റോഡില്‍ വാഹനങ്ങള്‍ കുറവായതിനാല്‍ വലിയ അപകടം ഒഴിവായി.