പാ​റ​മ്പു​ഴ: കു​ടും​ബാ​രോ​ഗ്യ കേ​ന്ദ്ര​ത്തി​നു പു​തി​യ കെ​ട്ടി​ടം ഒ​രു​ങ്ങു​ന്നു. കെ​ട്ടി​ട​ത്തി​ന്‍റെ നി​ര്‍മാ​ണോ​ദ്ഘാ​ട​നം പാ​റ​മ്പു​ഴ കു​ടും​ബാ​രോ​ഗ്യ കേ​ന്ദ്ര​ത്തി​ല്‍ തി​രു​വ​ഞ്ചൂ​ര്‍ രാ​ധാ​കൃ​ഷ്ണ​ന്‍ എം​എ​ല്‍എ നി​ര്‍വ​ഹി​ച്ചു. തി​രു​വ​ഞ്ചൂ​ര്‍ രാ​ധാ​കൃ​ഷ്ണ​ന്‍ എം​എ​ല്‍എ​യു​ടെ ആ​സ്തി വി​ക​സ​ന ഫ​ണ്ടി​ല്‍നി​ന്നും ഒ​ന്ന​ര​ക്കോ​ടി രൂ​പ ചെ​ല​വ​ഴി​ച്ചാ​ണ് നി​ര്‍മാ​ണം.

2000 ച​തു​ര​ശ്ര​യ​ടി​യി​ല്‍ ഒ​രു നി​ല കെ​ട്ടി​ട​മാ​ണ് നി​ര്‍മി​ക്കു​ന്ന​ത്. ലാ​ബ്, ഫാ​ര്‍മ​സി, കാ​ത്തി​രി​പ്പു സ്ഥ​ലം, ഓ​ഫീ​സ്, ന​ഴ്സു​മാ​രു​ടെ മു​റി, കു​ത്തി​വ​യ്പി​നു​ള്ള മു​റി, ഡ്ര​സിം​ഗി​നു​ള്ള മു​റി, ഒ​ബ്സ​ര്‍വേ​ഷ​ന്‍ മു​റി, മൂ​ന്ന് ക​ണ്‍സ​ള്‍ട്ടിം​ഗ് മു​റി​ക​ള്‍ തുടങ്ങി യവയാണ് ഒ​രു​ങ്ങു​ന്ന​ത്. ഒ​രു വ​ര്‍ഷം കൊ​ണ്ട് നി​ര്‍മാ​ണം പൂ​ര്‍ത്തീ​ക​രി​ക്കു​ക​യാ​ണു ല​ക്ഷ്യം.

പൊ​തു​സ​മ്മേ​ള​നം ഫ്രാ​ന്‍സി​സ് ജോ​ര്‍ജ് എം​പി ഉ​ദ്ഘാ​ട​നം ചെ​യ്തു. വി​ജ​യ​പു​രം പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് വി.​ടി. സോ​മ​ന്‍കു​ട്ടി അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു.