തേക്കുമരം വീണ് വൈദ്യുതിപോസ്റ്റ് ഒടിഞ്ഞു
1563616
Friday, May 30, 2025 7:13 AM IST
വൈക്കം: തേക്കുമരം കടപുഴകിവീണ് വൈദ്യുതിപോസ്റ്റ് ഒടിഞ്ഞുവീണു. ഗതാഗതം മൂന്നര മണിക്കൂർ തടസപ്പെട്ടു. തോട്ടകം വളഞ്ഞമ്പലത്തിനു സമീപം ഇന്നലെ രാവിലെ 10.15നായിരുന്നു അപകടം.
അപകടത്തെത്തുടർന്ന് ബസ് അടക്കമുള്ള വലിയ വാഹനങ്ങൾ ഉല്ലല - കൊതവറവഴി തിരിച്ചുവിട്ടു. ചെറിയ വാഹനങ്ങൾ വളഞ്ഞമ്പലം, തോട്ടകം സ്കൂൾ ജംഗ്ഷൻ വഴി തിരിച്ചുവിട്ടു.