കരിയാർ കരകവിഞ്ഞു
1563617
Friday, May 30, 2025 7:13 AM IST
തലയാഴം: തോരാതെ പെയ്യുന്ന മഴയ്ക്കൊപ്പം കിഴക്കൻ വെള്ളത്തിന്റെ വരവ് ശക്തിപ്പെട്ടതോടെ കരിയാർ കരകവിഞ്ഞു. കരിയാർ കടന്നുപോകുന്ന ഉദയനാപുരം,തലയാഴം, തലയോലപറമ്പ്,കല്ലറ,ടിവി പുരംപഞ്ചായത്തുപ്രദേശങ്ങളിലെ ജനങ്ങൾ കടുത്ത വെള്ളപ്പൊക്ക ദുരിതത്തിലായി.
വീടുകളിൽ വെള്ളം കയറിയതോടെ കുടുംബങ്ങൾ ബന്ധുവീടുകളിലേക്കും വാടക വീടുകളിലേക്കും താമസം മാറിത്തുടങ്ങി.