വൈക്കം ക്ഷേത്രത്തിലെ ഭീമൻ ആൽമരം മറിഞ്ഞു
1563618
Friday, May 30, 2025 7:13 AM IST
വൈക്കം: വൈക്കം മഹാദേവ ക്ഷേത്രത്തിലെ നൂറ്റാണ്ടിലധികം പഴക്കമുള്ള ഭീമൻ ആൽമരം നിലംപൊത്തി. ക്ഷേത്രത്തിന്റെ വടക്കുപടിഞ്ഞാറു ഭാഗത്തു നിന്ന കൂറ്റൻ ആൽമരമാണ് ഇന്നലെ പുലർച്ചെ ഏഴോടെ നിലംപൊത്തിയത്.
ആൽത്തറയുടെ കൽക്കെട്ടും തകർന്നു. പകൽസമയങ്ങളിൽ ഭക്തർ ആൽത്തറയിൽ ഇരിക്കുക പതിവായിരുന്നു. അപകട സമയത്ത് ഭക്തർ ഇല്ലാതിരുന്നതിനാൽ ദുരന്തമൊഴിവായി.