മൂലമറ്റം കോളജിൽ വയോജന ദിനാചരണം
1226025
Thursday, September 29, 2022 10:49 PM IST
മൂലമറ്റം: ജില്ലാ സാമൂഹ്യനീതി വകുപ്പും മൂലമറ്റം സെന്റ് ജോസഫ്സ് കോളേജ് എംഎസ്ഡബ്ല്യു വിഭാഗവും ചേർന്ന് നാളെ അന്താരാഷ്ട്ര വയോജന ദിനാചരണം സംഘടിപ്പിക്കും.
തൊടുപുഴ മുനിസിപ്പൽ ടൗണ്‍ഹാളിൽ ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡന്റ് ഉഷാകുമാരി മോഹൻകുമാർ ഉദ്ഘാടനം ചെയ്യും. ജില്ലാ സാമൂഹ്യനീതി ഓഫീസർ വി.ജെ. ബിനോയ്, സെന്റ് ജോസഫ്സ് കോളജ് മാനേജർ ഡോ. തോമസ് ജോർജ് സിഎംഐ, പ്രിൻസിപ്പൽ ഡോ. എം.ജി. സാബുക്കുട്ടി, എംഎസ്ഡബ്ല്യു വിഭാഗം മേധാവി ഡോ. മാത്യു കണമല എന്നിവർ പ്രസംഗിക്കും.
പരിപാടിയോടനുബന്ധിച്ച് മെഡിക്കൽ ക്യാന്പും കലാപരിപാടികളും നടക്കും.