മലഞ്ചരക്ക് വ്യാപാരി ഓടയില്‍ മരിച്ച നിലയില്‍
1228311
Friday, October 7, 2022 10:49 PM IST
നെടുങ്കണ്ടം: മലഞ്ചരക്ക് വ്യാപാരിയെ ഓടയില്‍ മരിച്ച നിലയില്‍ കണ്ടെത്തി. തൂക്കുപാലം തോവാളപ്പടി ഇലന്തൂര്‍ ഇ.എം. മാത്യു(കുഞ്ഞുമോന്-59) ആണ് മരിച്ചത്. വ്യാഴാഴ്ച രാത്രി നെടുങ്കണ്ടത്തുള്ള കട അടച്ച ശേഷം ഇദ്ദേഹം വീട്ടിലേക്ക് പോയി.
രാത്രി 12 ഓടെ തൂക്കുപാലത്തിനു സമീപം ഇദ്ദേഹത്തിന്റെ കാര്‍ ലൈറ്റിട്ട് ഡോര്‍ തുറന്ന നിലയില്‍ ഒരു ടിപ്പര്‍ ഡ്രൈവര്‍ കണ്ടു. തുടര്‍ന്ന് നടത്തിയ പരിശോധനയില്‍ കാറിനു സമീപം ഓടയില്‍ മാത്യുവിനെ കണ്ടെത്തി. നെടുങ്കണ്ടം പോലീസ് സ്ഥലത്തെത്തി ഇദ്ദേഹത്തെ ഓടയില്‍ നിന്നും പുറത്തെടുത്തെങ്കിലും മരണം സംഭവിച്ചിരുന്നു. മൃതദേഹം ഇടുക്കി മെഡിക്കല്‍ കോളജില്‍ പോസ്റ്റുമോര്‍ട്ടത്തിന് ശേഷം ബന്ധുക്കള്‍ക്ക് വിട്ടുനല്‍കി. സംസ്കാരം ഇന്ന് 11 ന് നെടുങ്കണ്ടം സെന്റ് സെബാസ്റ്റ്യൻസ് പള്ളിയില്‍.
ഭാര്യ ഷാന്റി പുരയിടത്തില്‍ കുടുംബാംഗമാണ്. മക്കള്‍: ഡോ. നിതിന്‍, ഡോ. ജിതിന്. മരുമകള്‍: ഡോ. മരിയ ജോര്‍ജ്.