പൈപ്പ് പൊട്ടി കുടിവെള്ളം പാഴാകുന്നു
1243160
Friday, November 25, 2022 10:11 PM IST
തുടങ്ങനാട്: വാട്ടർ അഥോറിറ്റിയുടെ പൈപ്പ് പൊട്ടി കുടിവെള്ളം പാഴായിട്ടും തിരിഞ്ഞുനോക്കാതെ അധികൃതർ. തുടങ്ങനാട് വിച്ചാട്ട് കവലയിലാണ് പൈപ്പ് തകരാറിലായി കുടിവെള്ളം പാഴാകുന്നത്. വെള്ളം പാഴാകാൻ തുടങ്ങിയിട്ട് മാസങ്ങളായി.
പൈപ്പ് പൊട്ടിയതിനെത്തുടർന്ന് പ്രദേശത്തെ വീടുകളിലേക്കും മറ്റും കുടിവെള്ളം പലപ്പോഴും മുടങ്ങുന്ന സ്ഥിതിയാണ്. അധികൃതർ അടിയന്തര നടപടി സ്വീകരിക്കണമെന്ന് നാട്ടുകാർ ആവശ്യപ്പെട്ടു.