അയ്യപ്പഭക്തരുടെ കാറും ടൂറിസ്റ്റുകളുടെ കാറും കൂട്ടിയിടിച്ചു
1244535
Wednesday, November 30, 2022 10:11 PM IST
വണ്ടിപ്പെരിയാർ: 57-ാം മൈലിനു സമീപം അയ്യപ്പഭക്തരുടെ കാറും ടൂറിസ്റ്റുകളുമായി വന്ന കാറും തമ്മിൽ കൂട്ടിയിടിച്ചു ആറ് പേർക്കു പരിക്ക്. ഇന്നലെ വെളുപ്പിന് 62 -ാം മൈലിനു സമീപം അയ്യപ്പഭക്തർ സഞ്ചരിച്ചിരുന്ന വാഹനം വ്യാപരാസ്ഥാപനത്തിലേക്ക് ഇടിച്ചുകയറിയും അപകടമുണ്ടായി.
ശബരിമല ദർശനം കഴിഞ്ഞ് മടങ്ങുകയായിരുന്ന അയ്യപ്പഭക്തർ സഞ്ചരിച്ചിരുന്ന കാറും കുമളിയിൽനിന്നു മടങ്ങുകയായിരുന്ന വിനോദസഞ്ചാരികളുടെ കാറും തമ്മിലാണ് കൂട്ടിയിടിച്ചത്. അപകടത്തിൽ നാല് അയ്യപ്പഭക്തർക്കും രണ്ട് വിനോദസഞ്ചാരികൾക്കും പരിക്കേറ്റു. പരിക്കേറ്റവരെ പീരുമേട് താലൂക്ക് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഇരു കാറുകളുടെയും മുൻഭാഗങ്ങൾ ഭാഗികമായി തകർന്നു.